പ്രേംകുമാർ വിജയ് സേതുപതി തൃഷ എന്നിവരെ പ്രധാനമാക്കി സംവിധാനം ചെയ്ത പ്രണയ ചിത്രം ആയിരുന്നു 96. വമ്പൻ ഹിറ്റ് ആയ ചിത്രം ഇരുവർക്കും ഒരുപാട് നല്ല അഭിപ്രായം നേടി കൊടുത്തു. ചിത്രത്തിനൊപ്പം ഹിറ്റ് ആയ മറ്റ് ചിലർ കൂടി ഉണ്ട്. കൗമാരകാലത്തെ പ്രണയവും നഷ്ടവും പറഞ്ഞ സിനിമയാണ് 96. അതിൽ തൃഷ അവതരിപ്പിച്ച ജാനുവിന്റെ കുട്ടിക്കാലം അവതരിപ്പിച്ച മലയാളിയായ ഗൗരിയും പടടത്തിനൊപ്പം ഹിറ്റ് ആയി മാറി.
വിജയ് സേതുപതിയുടെയും ത്രിഷയുടെയും പ്രകടനത്തിനൊപ്പം തന്നെ മിന്നുന്ന പ്രകടനമാണ് ഇവരുടെ കൗമാരകാലം അവതരിപ്പിച്ച താരങ്ങളും കാഴ്ചവെച്ചത്. ഗൃഹലക്ഷ്മി മാഗസിന്റെ ഈ വീക്ക് കവർ ഗേൾ ആകുന്നത് ഗൗരിയാണ്. ഇപ്പോൾ ആ ഫോട്ടോഷൂട്ടിന്റെ വീഡിയോ പുറത്തു വന്നു. അതീവ സുന്ദരി ആയാണ് ഗൗരി വിഡിയോയിൽ കാണപ്പെടുന്നത്.
Discussion about this post