ആരാധകര്‍ ഏറെയുള്ള താരമാണ് ജാന്‍വി കപൂര്‍. അന്തരിച്ച നടി ശ്രീദേവിയുടെ മകള്‍ എന്നതിനാല്‍ തന്നെ ഏറെ പ്രതീക്ഷകളോടെയാണ് ആരാധകര്‍ ജാന്‍വിയെ ഉറ്റുനോക്കുന്നത്. എന്നാല്‍ പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രം ധടക്കില്‍ തരക്കേടില്ലാത്ത പ്രകടനം മാത്രമാണ് ജാന്‍വി കാഴ്ചവെച്ചതെന്നാണ് നിരൂപകരുടെ അഭിപ്രായം. എന്നാല്‍ ഇ്പ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് ജാന്‍വിയുടെ പുതിയ ഫോട്ടോ ഷൂട്ടാണ്. പ്രമുഖ വസ്ത്രനിര്‍മാതാക്കളായ ആള്‍സുസറിന്റെ കറുപ്പും ബ്രൗണും നിറങ്ങളിലുള്ള ഔട്ട്ഫിറ്റില്‍ ബോഹോചിക് ലുക്കിലായിരുന്നു ജാന്‍വിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്. ആദ്യമായി പരീക്ഷിച്ച ഈ സ്റ്റൈലിലും ജാന്‍വി തിളങ്ങി.
ഹാള്‍ട്ടര്‍ നെക്കുള്ള ബിക്കിനി ടോപ്. ഇതോടൊപ്പം ലെതര്‍ കവര്‍ അപ്പും ഹൈ സ്ലിറ്റുള്ള കറുപ്പ് സ്കര്‍ട്ട്. അലസമായി അഴിച്ചിട്ട മുടിയും ഗോള്‍ഡന്‍ കമ്മലും ലുക്കിന് പൂര്‍ണത നല്കി. ചുണ്ടുകളില്‍ പിങ്കും കണ്ണിനു മുകളില്‍ ഗോള്‍ഡന്‍ ഷെയ്ഡും നല്കി. ഇതോടെ ജാന്‍വിയുടെ ഹോട്ട് ചിക് ലുക്ക് വൈറലാവുകയായിരുന്നു.
https://www.instagram.com/p/ByRwTd3gJvw/?utm_source=ig_web_button_share_sheet
https://www.instagram.com/p/ByhweAChLZL/?utm_source=ig_web_button_share_sheet
https://www.instagram.com/p/ByRlctuhkNW/?utm_source=ig_web_button_share_sheet
Discussion about this post