തിരുവനന്തപുരം: വാഹനാപകടത്തില്‍ നിന്ന് ജീവിതത്തിലേക്ക് ചിരിച്ചുകൊണ്ട് കടന്നെത്തിയെങ്കിലും നടന്‍ ജഗതി ശ്രീകുമാര്‍ ഇതുവരെ പരിപൂര്‍ണ സുഖം പ്രാപിക്കാനായിട്ടില്ല. വീല്‍ചെയറില്‍ നിന്ന് എഴുന്നേല്‍ക്കാനുള്ള ശ്രമത്തിലാണദ്ദേഹം. സിനിമ താരങ്ങളില്‍ പലരും ജഗതിയുടെ സുഖ വിവരങ്ങളന്വേഷിച്ച് വീട്ടിലെത്താറുണ്ട്.
അക്കൂട്ടത്തിലാണ് നവ്യ നായര്‍ ജഗതിയെ കാണാനെത്തിയത്. അമ്മയ്‌ക്കൊപ്പമെത്തിയ നവ്യ ഏറെനേരം ചിലവഴിച്ച ശേഷമാണ് മടങ്ങിയത്. ജഗതിയുടെ വിശേഷങ്ങള്‍ ചോദിച്ചും കണ്ടും അറിഞ്ഞ നവ്യ അദ്ദേഹത്തിന് ഓര്‍ത്തുവയ്ക്കാന്‍ സുന്ദര നിമിഷങ്ങള്‍ സമ്മാനിച്ചു.
ഏറെക്കാലത്തിന് ശേഷം ജഗതി മനം നിറഞ്ഞ് പാടുകയും ചെയ്തു. ‘മാണിക്യവീണയുമായെന്‍ മനസിന്റെ’ എന്നു തുടങ്ങുന്ന ഗാനം ഇരുവരും ചേര്‍ന്ന് മനോഹരമായി പാടുകയായിരുന്നു. സന്ദര്‍ശനത്തിന്റെ വിശേഷങ്ങളും ഗാനാലാപനവും താരം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
View this post on Instagram
Ever memorable moments in my life … i was nothing but choked with emotions ..
Discussion about this post