ചൈന, ഇന്ത്യ, അമേരിക്ക, ബ്രസീൽ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ വളരുന്ന ജനസംഖ്യ വലിയ വെല്ലുവിളി ആണ്. എന്നാൽ ഇറ്റലിയിൽ ജനസംഖ്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തികച്ചും വിരുദ്ധമാണ്. ഔദ്യോഗിക ജനന സ്ഥിതിവിവരക്കണക്കനുസരിച്ച്, മാതാപിതാക്കൾക്ക് ഇറ്റലിയിൽ വേണ്ടത്ര കുഞ്ഞുങ്ങൾ ഉണ്ടാകുന്നില്ല, അല്ലെങ്കിൽ അവർ പ്രസവിക്കുന്നില്ല.
രാജ്യത്തെ ജനസംഖ്യാ നിരക്ക് കൂട്ടുന്നതിനുള്ള ശ്രമത്തിൽ മൂന്നാമത് കുട്ടികൾ ജനിക്കുന്ന മാതാപിതാക്കൾക്ക് ഒരു സമ്മാനം നല്കാൻ തീരുമാനിച്ചിരിക്കുകയാണ് സർക്കാർ. ഇറ്റലി കഴിഞ്ഞ വർഷം 4,64,000 ജനനങ്ങൾ രജിസ്റ്റർ ചെയ്തു. യൂറോപ്പിലെ ഏറ്റവും കുറവാണിത്.
2019 മുതൽ 2021 വരെ മൂന്നാമത് കുട്ടികൾ ജനിക്കുന്നവർക്ക് 20 വർഷത്തേക്ക് സൗജന്യ കൃഷിഭൂമി നൽകാൻ ആണ് സർക്കാരിന്റെ തീരുമാനം. മാനദണ്ഡത്തിന് അനുസൃതമായിട്ടുള്ള കുടുംബങ്ങൾക്ക്, 2,00,000 യൂറോ വരെ പലിശരഹിത വായ്പ ലഭിക്കുന്നതിന് അർഹതയുണ്ടായിരിക്കും.ഈ പദ്ധതി വിവാഹിത ദമ്പതികൾക്ക് മാത്രമേ ബാധകമാവുകയുള്ളൂ, സിവിൽ പങ്കാളിത്തത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും ബാധകമല്ല.
Discussion about this post