മുഴുവൻ സമയവും ഇന്റര്‍നെറ്റിൽ ചിലവഴിക്കുന്നത് മാനസികവും സാമൂഹികവുമായി പല ദൂഷ്യഫലങ്ങള്‍ ഉളവാക്കുകയും പഠനത്തേയും തൊഴിലിനെയും കൂടുതലായി ബാധിക്കുമെന്നും റിപ്പോർട്ട്. എടുത്തുചാട്ടം, ക്ഷമയില്ലായ്മ, ആത്മനിയന്ത്രണമില്ലായ്മ, അക്രമാസക്തത, അന്തര്‍മുഖത്വം, എന്നിവയും പെട്ടന്ന് ടെന്‍ഷനോ സങ്കടമോ ദേഷ്യമോ വരുന്ന സ്വഭാവവും എന്തും വേഗത്തില്‍ മടുത്തു പോവുകയും എപ്പോഴും പുതുമ തേടുകയും ചെയ്യുന്ന പ്രകൃതം എന്നിവ ഈ ശീലം മൂലമുണ്ടാകാം.
ഇന്റര്‍നെറ്റ് ഏകാന്തതയ്ക്ക് നല്ലൊരു പ്രതിവിധിയാണ് ആരോഗ്യകരമായ രീതിയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുക എന്നത്. ചൂതാട്ടസൈറ്റുകള്‍, മാസീവ് മള്‍ട്ടിപ്ലെയര്‍ ഓണ്‍ലൈന്‍ റോപ്ലേയിങ് ഗെയിമുകള്‍ എന്നിവയും അഡിക്ഷന്‍ സാധ്യത ഏറെ കൂടുതലുള്ള തരം സൈറ്റുകളും ആപ്പുകളും പൂര്‍ണമായും ഒഴിവാക്കാൻ ശ്രദ്ധിക്കണം. കൂടാതെ മറ്റുള്ളവരുമായി നേരിട്ട് ഇടപഴകുക, വിമര്‍ശനങ്ങളെ സംയമനത്തോടെ ഉള്‍ക്കൊള്ളുക എന്നിവയും ശ്രദ്ധിക്കണം. സമയം ഫലപ്രദമായി വിനിയോഗിക്കാനും ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാനുമുള്ള പരിശീലനങ്ങളും സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യാനും ശീലിക്കുന്നതിലൂടെ ഇന്റര്നെറ് അഡിക്ഷൻ ഒഴിവാക്കാൻ സാധിക്കും.
Discussion about this post