നമ്മുടെ എല്ലാ വിജയത്തിന് പിന്നിൽ മാതാപിതാക്കളുടെ അനുഭവിക്കുന്ന കുറെ ത്യാഗങ്ങൾ ഉണ്ട്. ആ ത്യാഗങ്ങൾക്ക് നമ്മൾ എന്നും അവരോട് കടപ്പെട്ടിരിക്കണം. ഇപ്പോൾ അമ്മയുടെ കാലുകൾ തൊട്ട് വണങ്ങുന്ന ഒരു യുവ പോലീസുദ്യോഗസ്ഥന്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. പലരെയും ഈ ദൃശ്യം കണ്ണീരണയിച്ചിരിക്കുകയാണ്.
കർണ്ണാടക സ്റ്റേറ്റ് റിസർവ് പൊലീസിലെ എ.ഡി.ജി.പി ഐ.പി.എസ് ഭാസ്കർ റാവു ആണ് ഈ ചിത്രം പങ്ക് വച്ചിരിക്കുന്നത്. ഫോട്ടോയിൽ ഉള്ള ആൾ ഒരു യുവ പോലീസ് ഇൻസ്‌പെക്ടർ ആണ് ഇത് ഒരു പ്രത്യേക നിമിഷത്തിൽ എടുത്തിരിക്കുന്ന ചിത്രം ആണ്. പാസിംഗ് പരേഡിൽ പങ്കുചേരുവാൻ കഴിയാത്ത അമ്മക്ക് തന്റെ നന്ദി അറിയിക്കുന്ന മകൻ എന്ന തലക്കെട്ടോടെ ആണ് അദ്ദേഹം ഈ ചിത്രം ട്വിറ്ററിൽ പങ്കു വച്ചത്.
https://twitter.com/deepolice12/status/1043873301364428801
17,000 ലധികം ലൈക്കുകൾ നേടിയ ഈ ചിത്രം ഷെയർ ചെയ്ത ട്വിറ്റര് വാസികൾ ആ മകനെ വാനോളം പുകഴ്ത്തുകയും ചെയ്തു. ചിലർ ഇത് അഭിമാനത്തിന്റെ നിമിഷം ആണെന്ന് പറഞ്ഞപ്പോൾ മറ്റു ചിലർ ബാക്കിയുള്ള മാതാപിതാക്കളോട് ഈ അമ്മയെ പോലെ മക്കളെ അവരുടെ സ്വപ്‍നം നേടിയെടുക്കാൻ സഹായിക്കാൻ പറഞ്ഞു.
Discussion about this post