ഇൻഡൊനീഷ്യയിലെ ജക്കാർത്തയിൽ നടക്കുന്ന പാരാ ഏഷ്യൻ ഗെയിംസിൽ നിന്നുമുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്. വിഡിയോയിൽ പാരാ അത്ലറ്റ്സ് ഷാരൂഖ് ഖാന്റെ ഹിന്ദി ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്നത് കാണാൻ സാധിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ പാട്ടിനൊത് നൃത്തം വയ്ക്കുന്നത് സന്തോഷം നൽകുന്ന ഒരു കാര്യമാണ്. ഇന്ത്യൻ പാരാ അത്‌ലറ്റ് ആയ ദീപ മാലിക്ക് ആണ് വീഡിയോ ഷെയർ ചെയ്തത്.
2016 പാരാ ഒളിമ്പിക്സിൽ വെള്ളി നേടിയ ദീപ തന്റെ ട്വിറ്റർ അക്കൗണ്ടിൽ AsianParaGames2018 #AthleteVillage,ഷാറുഖ് മാനിയ,ഏഷ്യൻ ഭൂഖണ്ഡത്തെ മുഴുവൻ ഒന്നിച്ച് കൊണ്ടുവരുന്നു എന്നിങ്ങനെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
https://twitter.com/DeepaAthlete/status/1049678569926873088
ഷാരൂഖ് ഖാന്റെ ജനപ്രീതി ലോകപ്രശസ്തമാണ്. ഇന്ത്യക്ക് പുറത്തും അദ്ദേഹത്തിന് ഒരുപാട് ആരാധകർ ഉണ്ടെന്ന് ഉള്ള കാര്യം ഒരിക്കലും ഒരു രഹസ്യം അല്ല. 2018 ലെ ഏഷ്യൻ ഗെയിംസിൽ ഷാരൂഖ് ഖാൻ ജക്കാർത്തയുടെയും പാംപാംഗംഗിന്റെയും ആതിഥേയ നഗരങ്ങളിൽ അമിതാഭ് ബച്ചനെക്കാൾ പ്രശസ്തനാണ് എന്ന് തെളിഞ്ഞിരുന്നു.
https://twitter.com/netmediatama/status/1036247706870538240
Discussion about this post