ഇസ്താംബുള്‍: അന്താരാഷ്ട്ര കാപ്പി സ്‌കൂള്‍ തുറക്കാനായി ഇന്തോനേഷ്യയും തെക്കന്‍ കൊറിയയും ഒന്നിക്കുന്നു. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ ഇരു രാജ്യങ്ങളിലേയും അധികാരികള്‍ ശ്രമങ്ങള്‍ തുടങ്ങിയിയതായി ഡെയ്‌ലി സബഹ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവയിലെ ഗവര്‍ണര്‍ റിധ്വാന്‍ കാമില്‍, ഡൊന്‍ഗ് ചിയോള്‍ യൂനുമായി കൂടിക്കാഴ്ച നടത്തിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. അന്ടാരാഷ്ട്ര ാേഫി ഓര്‍ഗനൈസേഷനിലെ അംഗമാണ് യൂന്‍.
അതേസമയം വെസ്റ്റ് ജാവയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് നല്‍കനാണ് കോഫി സ്‌കൂള്‍ എന്ന പുതിയ പദ്ധതിയെന്ന് കാമില്‍ പറഞ്ഞു. മലനിരകള്‍ക്കു മുകളില്‍ പ്രകൃതി രമണീയമായ സ്ഥലത്താണ് കോഫി സ്‌കൂള്‍ തുടങ്ങുക എന്ന് കാമില്‍ അറിയിച്ചു.
Discussion about this post