ഇന്തോനേഷ്യയിലെ യുവത്വം തങ്ങൾക്ക് മയക്കുമരുന്ന് ലഭിക്കാത്തത് കാരണം കിക്ക് ലഭിക്കാനായി പുതിയ വഴികൾ കണ്ടെത്തുകയാണ്. ഇന്തോനേഷ്യൻ അധികാരികൾക്ക് യുവത്വം കിക്ക് ആവനാഴി ചെയ്തു കൂട്ടുന്ന അപകടകരമായ രീതികളെ കുറിച്ച് വിവരങ്ങൾ ലഭിച്ചു കഴിഞ്ഞു. വെറുപ്പ് ഉളവാക്കുന്ന കാര്യങ്ങൾ ആണ് അവർ ചെയ്യുന്നത്. ഉപയോഗം കഴിഞ്ഞ സാനിറ്ററി നാപ്കിനുകൾ ചുടാക്കി അതിൽ നിന്നും വരുന്ന വെള്ളം കുടിക്കുക എന്നതാണ് പ്രധാനമായി നടക്കുന്നത്. ഭൂരിപക്ഷം ആൾക്കാരും ഇത് ആസ്വദിക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്. ഇങ്ങനെ പല തരത്തിൽ ഉള്ള കാര്യങ്ങൾ ചെയ്ത ഒരുപാട് യുവാക്കൾ ഇപ്പോൾ പോലീസിന്റെ പിടിയിൽ ആയി കഴിഞ്ഞു.
ചില ആളുകൾ കുട്ടികളുടെ പാഡുകൾ പോലും ഇതിനായി ഉപയോഗിക്കുന്നു. ഇക്കാര്യങ്ങൾ അധികാരികൾ പൊതുസമൂഹത്തെ അറിയിച്ചു കഴിഞ്ഞു. യുവാക്കൾക്ക് ബോധവൽക്കരണവും അവർ നടത്തുന്നു. ഇക്കാര്യം 2016 മുതൽ യുവത്വത്തിന് ഇടയിൽ സജീവം ആണെന്ന് വാർത്തകൾ പറയുന്നു. 13 നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഇടയിൽ ആണ് ഇത് ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്നത്.
Discussion about this post