ഇപ്പോൾ ഇൻറെർനെറ്റിൽ പ്രചരിക്കുന്ന ഒരു പ്രധാനവാർത്തയാണ് ഇന്തോനേഷ്യയിൽ സ്‌ത്രീ പൊലീസുകാരെ എടുക്കാൻ അവർ വച്ചിരിക്കുന്ന നിബന്ധനകൾ. അതിലെ ഏറ്റവും പ്രധാനം ആണ് സ്ത്രീ കന്യക ആയിരിക്കണം എന്നത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഒരു സ്ത്രീയെ അവർ ഒരു കാരണവശാലും അടുപ്പിക്കില്ല. വേറൊന്നു വരുന്ന പെൺകുട്ടികൾ കാണാൻ സുന്ദരികൾ ആയിരിക്കണം എന്നത് ആണ്. ലോകത്ത് പലയിടത്ത് ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു എങ്കിലും ഈ ചടങ്ങ് ഇന്നും ഇന്തോനേഷ്യയിൽ നടന്നു പോകുന്നു.
ഇതിലെ ഏറ്റവും മോശമായ ഘട്ടം എന്തെന്നാൽ ഈ ടെസ്റ്റ് ഒന്നും ഒരു റെക്കോർഡിലും രേഖപെടുത്തുന്നില്ല ഒരു നിയമവും ഇതിനു അനുകൂലം ആയി ഇല്ല എന്നതാണ്. പക്ഷെ എന്നിട്ടും സ്ത്രീ കന്യക ആണോ എന്ന ടെസ്റ്റ് പോലീസിൽ ചേരുന്നതിനു മുൻപ് നടത്തി വരുന്നു. വരുന്നവർ കന്യക മാത്രം ആയാൽ പോരാ കാണാൻ ഭംഗിയും വേണം. സദാചാരത്തിനും ശാരീരിക ക്ഷമതക്കും വേണ്ടി ആണ് ഇത് നടത്തുന്നതെന്ന് പറയപ്പെടുന്നു. പോലീസിന്റെ വധത്തിനു അനുസരിച്ച് “സ്ഥിരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സ്‌ത്രീകളെയും, ലൈംഗിക തൊഴിലാളികളായ സ്‌ത്രീകളെയും പോലീസിൽ എടുത്താൽ ജനങ്ങൾ അംഗീകരിക്കില്ല എന്നാണ്.”
Discussion about this post