ഇന്ത്യൻ ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റ്‌സ്മാൻമാരുടെ ഗുരുവായി കണക്കാക്കുന്ന ആളാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ വിരേന്ദർ സെവാഗ്. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം ആണ്. രാജ്യം എമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ അദ്ദേഹത്തിന് ആശംസകൾ നേരുകയാണ്. പക്ഷെ ഇപ്പോൾ ചർച്ച ആകുന്നത് മലയാളികളുടെ നടനവിസ്മയം ആയ മോഹൻലാൽ സെവാഗിന് നൽകിയ ജന്മദിന ആശംസകളും അതിനു അദ്ദേഹം നൽകിയ മറുപടിയും ആണ്.
ജന്മദിന ആശംസകൾ നേർന്ന മോഹൻലാലിനെ നന്ദിയുണ്ട് ലാലേട്ടാ എന്നാണ് സെവാഗ് പറഞ്ഞത്. സെവാഗ് ലാലേട്ടാ എന്ന് മോഹൻലാലിനെ അഭിസംബോധന ചെയ്തത് വളരെ വലിയ ചർച്ച വിഷയം ആവുകയാണ്.
Thank you dear Lalettan 🙏🏼
— Virender Sehwag (@virendersehwag) October 20, 2018
ഇതിനു മുന്‍പ് മോഹന്‍ലാലിന് സെവാഗ് ജന്മദിന ആശംസകള്‍ നേര്‍ന്നിരുന്നു. മലയാള സിനിമയുടെ രാജാവിന് ജന്മദിന ആശംസകള്‍ നേരുന്നു എന്നാണ് അന്ന് സെവാഗ് ട്വീറ്റ് ചെയ്തത്. ദേശീയ അന്തര്‍ദേശിയ തലത്തില്‍ ഉള്ള നിരവധി പേര് മോഹന്‍ലാലിന് ആശംസകളുമായി രംഗത്ത് വന്നിട്ടുണ്ട് ഹൃതിക് റോഷന്‍, വിജേന്ദര്‍ സിങ്, എന്നിവരൊക്കെ ട്വിറ്റെര്‍ വഴി മോഹന്‍ലാലുമായി സമ്പർക്കം പുലർത്തുന്നവർ ആണ്.
Discussion about this post