തെലുങ്ക് സിനിമ ലോകത്ത് നിന്നും ബോളിവുഡിൽ എത്തി അവിടെ തനിക്ക് ഒരു സ്ഥാനം ഉണ്ടാക്കിയെടുത്ത നടിയാണ് ഇല്യാന. ബോളിവുഡിൽ കൈനിറയെ ചിത്രങ്ങൾ ആണ് ഇല്യാനയ്ക്ക്. തെലുങ്കിൽ നിന്നും വളരെ വ്യത്യസ്തമായി കൂടുതൽ ഗ്ലാമറസ് വേഷം തിരഞ്ഞെടുക്കുകയാണ് താരം ഇപ്പോൾ. അനുരാഗ് ബസുവിന്റെ ബർഫിയിലൂടെ സ്വപ്‍നതുല്യമായ അരങ്ങേറ്റം ആണ് അവർക്ക് ലഭിച്ചത്. പിന്നെ ബോളിവുഡിലെ മിക്ക വമ്പന്മാരോടൊപ്പവും അവർ അഭിനയിച്ചു.
ഈ ഇടക്ക് ഏറ്റവും കൂടുതൽ ചർച്ച ആയതു ഇല്യാനയുടെ തടിക്കുന്ന ശരീരം ആയിരുന്നു. സാധാരണ ബോളിവുഡ് നടിമാരിൽ നിന്നും വ്യത്യസ്തമായി തന്റെ ശരീരം അവർ ശ്രദ്ധിക്കുന്നില്ല എന്ന വിമർശനവും ഉണ്ടായിരുന്നു. ഇങ്ങനെ ആണെങ്കിൽ ഇനി അമ്മായി വേഷങ്ങൾ മാത്രമേ ലഭിക്കു എന്നുവരെ പറഞ്ഞവർ ഉണ്ട്. ഈ വിമർശനങ്ങൾക്ക് എല്ലാം മറുപടി എന്നോണം ആയിരുന്നു ബോഡി ശ്രദ്ധിക്കാൻ അവർ ജിമ്മിൽ പോയി തുടങ്ങിയത്.
https://youtu.be/tXworUEqGEQ
ഇപ്പോൾ ഇല്യാന വര്‍ക്കൗട്ടിനു ശേഷം പച്ചക്കറി വാങ്ങിക്കുന്ന ഒരു വിഡിയോ ബോളിവുഡ് മാധ്യമങ്ങളില്‍ വൈറലാകുകയാണ്. സാധാരണ വീട്ടമ്മമാരെ പോലെ കണക്കുപറഞ്ഞ് വിലപേശിയാണ് വാങ്ങല്‍.
Discussion about this post