കുട്ടിയും കോലും എന്ന ചിത്രത്തിന് ശേഷം ഗിന്നസ് പക്രു നായകനായി എത്തുന്ന ചിത്രം ആണ് ഇളയരാജ. അപ്പോത്തിക്കരി എന്ന ചിത്രത്തിന് ശേഷം മാധവ് രാംദാസ് ഒരുക്കുന്ന ചിത്രം ആണ് ഇളയരാജ. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സുദീപ് ടി ജോര്‍ജാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.
ചിത്രത്തില്‍ വനജന്‍ എന്ന കഥാപാത്രത്തെയാണ് പക്രു അവതരിപ്പിക്കുന്നത്. ചിത്രത്തിലെ എല്ലാ കഥാപത്രങ്ങളെയും പരിചയപ്പെടുത്തുന്ന മോഷൻ പോസ്റ്റർ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.സജിത്ത് കൃഷ്ണ, ജയരാജ് ടി കൃഷ്ണന്‍, ബിനീഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹരിശ്രീ അശോകൻ, ഗോകുൽ സുരേഷ്, ദീപക്, അനിൽ നെടുമങ്ങാട്, ബേബി ആദ്ര, മാസ്റ്റര്‍ അഹിത്യന്‍, സിജി. എസ് നായര്‍, ജയരാജ് വാര്യര്‍ എന്നിവരാണ് മറ്റുള്ള താരങ്ങള്‍.
Discussion about this post