ഇന്ത്യയെ ഒരുകാലത്ത് അറിയപ്പെട്ടിരുന്നത് സ്വർണത്തിന്റെ പക്ഷി എന്നായിരുന്നു. കാരണം അത്രത്തോളം സ്വർണത്തിൽ നിർമിച്ച അപൂർവ വസ്തുക്കൾ ഇവിടെ ഉണ്ടായിരുന്നു. നമ്മുടെ പൈതൃകമായിരുന്നു ഇവയെല്ലാം. പക്ഷെ നമ്മുടെ ഈ പൈതൃകത്തിന്റെ അടയാളമായ ഈ വസ്തുക്കൾ ഒരുപാട് മോഷണങ്ങളും കൊള്ളകളും കാരണം നമ്മുക്ക് നഷ്ട്ടപെട്ടു.
നിസാം മ്യൂസിയത്തിൽ നിന്നും കാണാതായ സ്വർണ ടിഫ്ഫിൻ ബോക്സ് അടക്കമുള്ളവ
ഹൈദരാബാദിലെ നിസാം മ്യുസിയത്തിൽ ഉള്ളത് നിസാം കുടുംബക്കാർ ഉപയോഗിച്ചിരുന്ന അമൂല്യ വസ്തുക്കൾ ആണ്. ഹൈദരാബാദിലെ അവസാന നിസാമായ ഉസ്മാൻ അലി ഖാന്റെ വസ്തുക്കൾ ആണ് ഇവയിൽ പലതും.
ഇവിടെ നിന്നും കാണാതെ ആയത് സ്വർണ ടിഫ്ഫിൻ ബോക്സ്, ചായക്കപ്പ് എന്നിവയാണ്. ഡൈമൻഡും രത്നവും മറ്റും അടങ്ങിയ വസ്തുക്കൾ.
പാട്ട്യാലയിലെ ഖജനാവിൽ നിന്നും കാണാതെ ആയ പാട്ട്യാല നെക്‌ളേസ്
പാട്ട്യാല മഹാരാജാവായ ഭൂപീന്ദർ സിങ്ങിന് വേണ്ടി 1928 ൽ പണി കഴിപ്പിച്ച നെക്‌ളേസ് ആണ് ഇത്. ലോകത്ത് ഇതുവരെ ഉണ്ടാക്കിയ ഏറ്റവും വില കൂടിയ ആഭരണവും ഇതായിരുന്നു.
നെക്‌ലേസിൽ 2390 രത്നങ്ങൾ ഉണ്ടായിരുന്നു.
നെഹ്‌റു മെമോറിയൽ വായനശാലയിൽ നിന്നും കാണാതായ സ്വർണ കത്തി
മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിനു സൗദി അറേബ്യയിൽ നിന്നും സമ്മാനമായി ലഭിച്ചതായിരുന്നു ഈ സ്വർണ കത്തി. ഡൽഹിയിലെ നെഹ്‌റു മെമ്മോറിയൽ ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന കത്തി അവിടത്തെ 2 ജോലിക്കാർ മോഷ്ട്ടിക്കുകയായിരുന്നു. പിന്നീട് ഇത് തിരിച്ചു കിട്ടി.
രണ്ട് കോടി രൂപ വില വരുന്ന ശിവന്റെ വിഗ്രഹം മോഷ്ടിക്കപ്പെടുകയും വിദേശത്തേക്ക് കടത്തുകയും ചെയ്തു
അർദ്ധനാരീശ്വരന്റെ അടക്കം 5 വിഗ്രഹങ്ങൾ ആണ് തമിഴ്നാട്ടിലെ വൃദ്ധഗിരീശ്വര ക്ഷേത്രത്തിൽ നിന്നും മോഷണം പോയത്. ഇത് പിന്നീട് സുഭാഷ് കപൂർ എന്ന സ്മഗ്ലർ ഓസ്‌ട്രേലിയയിലേക്ക് കടത്തി എന്നറിഞ്ഞു. ഈ ഇടക്ക് ആണ് ഓസ്‌ട്രേലിയൻ നാഷണൽ ഗാലറി ഈ വിഗ്രഹം ഇന്ത്യക്ക് തിരിച്ചു നൽകിയത്.
Discussion about this post