പണ്ടൊക്കെ ആൾകാർ ക്ഷേത്രങ്ങളിലും പള്ളികളിലും പോകുന്നത് സ്വയം മറന്നു ദൈവത്തിൽ അഭയം പ്രാപിക്കാൻ ആയിരുന്നു. പക്ഷെ മൊബൈലും സോഷ്യൽ മീഡിയയും സജീവമായ ഈ സമയത്ത് എല്ലാവരും ശ്രദ്ധ അതിലാവുകയാണ്. ഇപ്പോൾ ഒരു പാഴ്സി ക്ഷേത്രത്തിലെ പുരോഹിതൻ ക്ഷേത്രത്തിനുള്ളിലെ മൊബൈൽ ഉപയോഗം ഒഴിവാക്കാൻ വച്ച ബോർഡ് ആണ് ശ്രദ്ധയാകർഷിക്കുന്നത്.
“ഫയർ ടെംപിളിൽ കയറുമ്പോൾ നിങ്ങൾക്ക് നിങ്ങൾക്ക് ദൈവത്തിന്റെ വിളി വന്നേക്കാം. പക്ഷെ നിർഭാഗ്യവശാൽ ദൈവം നിങ്ങളെ മൊബൈൽ ഫോണിൽ വിളിക്കുകയില്ല. നിങ്ങളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതിനു നന്ദി. നിങ്ങള്ക്ക് ദൈവത്തിനോട് സംസാരിക്കണമെങ്കിൽ അകത്തേക്ക് വരൂ, ഒരു നിശബ്ദത നിറഞ്ഞ സ്ഥലം കണ്ടെത്തു, അദ്ദേഹത്തോട് സംസാരിക്കു. ഇനി നിങ്ങൾക്ക് അദ്ദേഹത്തെ കാണണമെങ്കിൽ നിങ്ങൾ ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന് ഒരു ടെക്സ്റ്റ് മെസ്സേജ് അയച്ചാൽ മതി.”
https://twitter.com/TaroIrani/status/1038450456031363072
ഈ രസകരമായ നോട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.
Discussion about this post