ഈ ഇടക്ക് ആണ് ആപ്പിൾ ഐ ഫോണിന്റെ ഏറ്റവും പുതിയ മോഡലുകൾ പുറത്തു വിട്ടത്. പുതിയ മോഡലുകൾ പുറത്തു വന്നതോടെ ട്രോളുകളും എത്തി തുടങ്ങി. ഐ ഫോൺ വാങ്ങാൻ കിഡ്നി വരെ വിൽക്കേണ്ടി വരും എന്ന സ്ഥിരം തമാശയും തിരിച്ചെത്തി. ഓരോ പ്രാവശ്യവും മറ്റൊന്നിലും ഇല്ലാതെ ടെക്നോളജിയും ആയി എത്തുകയാണ് ഐ ഫോണിന്റെ പതിവ്. പക്ഷെ ഇത്തവണ ഐ ഫോൺ കൊണ്ട് വന്ന അഡ്വാൻസ്‌ഡ് ടെക്നോളജി ആണ് ട്രോളുകൾക്ക് ഇര ആകുന്നത്.
ഐ ഫോൺ ആദ്യമായി ഡ്യൂവൽ സിം ഇടാനുള്ളത് ഫീച്ചർ കൊണ്ട് വന്നു എന്നറിഞ്ഞ ട്രോളന്മാരും മറ്റു ആൻഡ്രോയിഡ് ഉപയോക്താക്കളും ആണ് ട്രോളുകളും ആയി എത്തിയിരിക്കുന്നത്. ഈ തമാശകൾ കണ്ടു സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചിരിച്ചു മറിയുകയാണ്.
Discussion about this post