അക്ഷയ് കുമാറിന്റെ ചിത്രം ടോയ്ലറ്റ്: ഏക് പ്രേംകഥ എന്ന ചിത്രം ഓരോ വീട്ടിലും ടോയ്‌ലെറ്റുകളുടെ ആവശ്യകതയെ കുറിച്ചാണ് പറയുന്നത്. പക്ഷെ തമിഴ്നാട്ടിൽ ഒരു ഭർത്താവ് തന്റെ ഭാര്യ പിണങ്ങി പോയതിന്റെ പേരിൽ ആത്മഹത്യ ചെയ്യുകയുണ്ടായി. വീട്ടിൽ ടോയ്‌ലെറ്റ് ഇല്ലാത്തതിന്റെ പേരിൽ ആണ് ഭാര്യ പിണങ്ങി പോയത്. ഈ വിഷമം കൈകാര്യം ചെയ്യാൻ കഴിയാതെ അയാൾ കിണറ്റിൽ ചാടി മരിക്കുകയായിരുന്നു.
സെപ്റ്റംബർ 23 ന് സെല്ലുദാരുവും ദീപയും വിവാഹിതരായത്. അവരുടേത് പ്രണയ വിവാഹം ആയിരുന്നു. എന്നാൽ വീട്ടിൽ ശൗചാലയം ഇല്ലെന്നും അതിനായി പുറത്തു പോകണം എന്ന് അറിഞ്ഞപ്പോൾ അവൾ പിണങ്ങി പോവുകയായിരുന്നു. അടുത്തദിവസം വീട് ഉപേക്ഷിച്ച ദീപ, വീട്ടിൽ ഒരു ശൗചാലയം നിർമിക്കുന്നതുവരെ ഒരു ഹോട്ടലിൽ കഴിഞ്ഞാലും ഇങ്ങോട്ടേക്ക് വരില്ല എന്ന് പറഞ്ഞു.
ദീപയെ പിടിച്ചു നിർത്താൻ സെൽദുരൈ ശ്രമിച്ചുവെങ്കിലും പരാജയപെട്ടു. ശൗചാലയം ഇല്ലാത്ത വീട്ടിൽ കഴിയാൻ അവൾക്ക് കഴിയില്ലെന്ന് അവൾ തീർത്തും പറഞ്ഞു. സെൽദുരൈ തിരികെ വന്നപ്പോൾ അവൻ അസ്വാസ്ഥൻ ആയിരുന്നു എന്ന് വീട്ടുകാർ പറയുന്നു.
Discussion about this post