30 വർഷത്തോളം കാലിഫോർണിയയിലെ സീൽ ബീച്ചിൽ ജോൺ ചോഹും ഭാര്യ സ്റ്റെല്ലയും വിജയകരമായ ഒരു ഡോണട്ട് ഷോപ്പ് നടത്തി വരുകയാണ്. അടുത്തിടെ സ്റ്റെല്ല നേരിട്ട ഒരു അസുഖം കാരണം അവൾക്ക് ഷോപ്പിന്റെ റിസപ്ഷനിൽ ഇരിക്കാൻ കഴിയാതെ വന്നു.
ജോൺ തന്റെ സമയം മുഴുവൻ അവൾ സുഖപ്പെടുന്നത് വരെ സ്റെല്ലക്ക് ഒപ്പം ചിലവിടാൻ തീരുമാനിച്ചു. അത് കാരണം അവരുടെ ഷോപ്പ് അടച്ചിടേണ്ടി വന്നു. ഇത് വിപണിയെ പ്രതികൂലമായി ബാധിക്കും. എന്നിരുന്നാലും, അവരുടെ സ്ഥിരം സന്ദർശകർ ചെയ്ത കാര്യം എല്ലാവരുടെയും ഹൃദയം കീഴടക്കുന്ന ഒന്നാണ്.
ഇപ്പോൾ രണ്ടാഴ്ചയായി ഉപഭോക്താക്കൾ ഡോണറ്റ് സിറ്റിയിൽ നിന്ന് പുലർച്ചെ 4.30 വരെ ക്യൂവിൽ നിന്ന് 7.30 ആകുമ്പോഴേക്കും അവിടെ ഉള്ള സാധനങ്ങൾ എല്ലാം വാങ്ങി തീർത്തു. 28 വർഷത്തിലേറെക്കാലം ഭാര്യയും ഭർത്താവും ഉപഭോക്താക്കൾക്ക് സേവനം നൽകുന്നുണ്ട്. ഒരു ദിവസം കൌണ്ടറിൽ നിന്ന് സ്റ്റേല്ല കാണാതായപ്പോൾ, ജോണോട് ഒരുപാട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. തന്റെ ഭാര്യക്ക് കാൻസർ ബാധിച്ച കാര്യം അയാൾ അവരോട് പറഞ്ഞു. എല്ലാം വിട്ടതിനു ശേഷം വേണം അയാൾക്ക് അവരെ കാണാൻ പോകേണ്ടതും. അങ്ങനെ ആണ് രാവിലെ 7.30 ആകുമ്പോഴേക്കും അദ്ദേഹത്തെ ഫ്രീ ആക്കാൻ വേണ്ടി ആളുകൾ സാധനങ്ങൾ എല്ലാം വാങ്ങിയത്.
Discussion about this post