ഹോട്ടലുകളിൽ പല ആകർഷകമായ കാര്യങ്ങളും ഉടമകൾ ആൾക്കാരുടെ ശ്രദ്ധ ലഭിക്കാൻ വേണ്ടി ചെയ്യാറുണ്ട്. ചിലപ്പോൾ അതിന്റെ രൂപം അല്ലെങ്കിൽ അതിനുള്ളിലെ മറ്റെന്തെങ്കിലും മാറ്റം അങ്ങനെ പോകും. എയ്‌റോപ്ലെയിൻ ആകൃതിയിൽ ഉള്ള ഹോട്ടലുകൾ ഒക്കെ ഇതിനു ഉദാഹരണമാണ്. പക്ഷെ ടോക്യോയിലെ ഹെന്ന ഹോട്ടൽ മറ്റാരും ചെയ്ത ഒരു വ്യത്യസ്തമായ കാര്യം ചെയ്തിരിക്കുകയാണ്.
നിങ്ങൾ ഹോട്ടലിനു ഉള്ളിലേക്ക് കയറുമ്പോൾ നിങ്ങളെ വരവേൽക്കുന്നത് മനുഷ്യൻ അല്ല ഒരു ദിനോസർ ആണ്. പേടിക്കേണ്ട ഒരു റോബോട്ട് ദിനോസർ. അദ്‌ഭുതപ്പെടൽ നിർത്താൻ വരട്ടെ. അകത്തേക്ക് കയറുമ്പോൾ ഇനിയും അദ്‌ഭുതപെടാൻ ഉണ്ട്. കാരണം ഇവിടത്തെ സ്റ്റാഫുകൾ മുഴുവൻ ഇതുപോലത്തെ ദിനോസർ റോബോട്ടുകൾ ആണ്. റിസപ്ഷനിൽ ഇരിക്കുന്നത് പോലും ഇവരാണ്. ഇവിടെ പൂളിൽ കിടക്കുന്ന മീൻ പോലും ഓടുന്നത് ബാറ്ററിയിൽ ആണ്. അതിഥികൾക്ക് എന്ത് സഹായം വേണമെങ്കിലും ഈ റോബോട്ടുകൾ ചെയ്ത നൽകും.
Discussion about this post