ഒരു കുതിര ഒരു ബാറിൽ പോകുന്നത് നിങ്ങൾക്ക് ദിവസവും കാണാൻ കഴിയുന്ന ഒരു കാഴ്ച്ച അല്ല.എന്നിരുന്നാലും, ഫ്രാൻസിലെ ഒരു സ്പോർട്ട്സ് ബാറിന്റെ ഉടമസ്ഥർ തങ്ങളുടെ കസ്റ്റമറെ കണ്ടപ്പോൾ എന്തായാലും ഞെട്ടി. പാരീസിലെ ചാന്തിലിയിലെ ഒരു ബാറിൽ ആണ് സംഭവം നടന്നത്. ഒരു റേസ് കുതിര ബാറിലേക്ക് കയറി വന്ന് കസേര മറിച്ചിടുകയായിരുന്നു. ബാറിലുള്ള സിസിടിവിയിൽ ഇത് പതിഞ്ഞിരുന്നു. വിഡിയോയിൽ ആളുകൾ കുതിരയിൽ നിന്നും ഓടി മാറി പുറത്തേക്ക് ഇറങ്ങുന്നതും കാണാൻ
ചാന്ദ്ലി റേസിംഗ് കോർ സ്റ്റേബിളിലെ തന്റെ റൈഡറെ ഒഴിവാക്കിയതാണ് ശേഷം ആണ് കുതിര ബാറിലേക്ക് കയറി ചെന്നത്. എന്തായലും കുതിരയടക്കം ആർക്കും പരിക്ക് ഒന്നും തന്നെ പറ്റിയിട്ടില്ല. ട്രാക്കിനും കുതിരാലയത്തിനും ഇടയിൽ വച്ചാണ് കുതിരക്ക് അതിന്റെ റൈഡറിനെ നഷ്ടം ആയത്. അവിടെ നിന്നും ഓടി വന്ന കുതിര റോഡ് ക്രോസ് ചെയ്ത് ബാറിലേക്ക് വരുകയായിരുന്നു.
Discussion about this post