ഒരു വഴിയാത്രക്കാരൻ അദ്‌ഭുതപെടുത്തിയിരിക്കുകയാണ് ഹോളിവുഡ് താരം ക്രിസ് ഹെംസ്വർത്ത്. എങ്ങനെ എന്നല്ലേ, ലിഫ്റ്റ് ചോദിച്ച ആൾക്ക് ഹെലികോപ്റ്ററിൽ ലിഫ്റ്റ് കൊടുത്താണ് അദ്ദേഹം ഞെട്ടിച്ചിരിക്കുന്നത്. ബ്രിസ്ബേനിലെ റോഡിന്റെ വശത്തുനിന്നും ആണ് ക്രിസ് ഇയാളെ പിക്ക് ചെയ്തത്. ബൈറോൺ ബേയിൽ അദ്ദേഹത്തെ കൊണ്ട് ആക്കുകയും ചെയ്‌തു.
അവരുടെ പര്യവേഷണത്തിന്റെ വീഡിയോ പങ്കുവെച്ച്, ക്രിസ് ഇൻസ്റ്റാഗ്രാമിൽ ഇങ്ങനെ എഴുതി ” ഒരു യാത്രക്കാരാണ് ലിഫ്റ്റ് കൊടുത്തു. പക്ഷെ സിനിമകളിലെ പോലെ അദ്ദേഹം ഒരു സീരിയൽ കില്ലർ അല്ലായിരുന്നു. അദ്ദേഹം ഒരു സംഗീതജ്ഞൻ സ്കോട്ട് ഹിൽഡെബ്രാൻഡ് ആണ്.”
https://www.instagram.com/p/BpNYrFbjnfJ/?taken-by=chrishemsworth
മെക്സിക്കോയിൽ നിന്നും ഓസ്ട്രേലിയയിൽ എത്തിയ അമേരിക്കൻ സംഗീതജ്ഞൻ സ്കോട്ട് ഹിൽഡെബ്രാൻഡ് ആണ് ഭാഗ്യം ചെയ്ത ആ ടൂറിസ്റ്റ്.
Discussion about this post