ഒരു ക്രിക്കറ്റ് മച്ചിൽ ഔട്ട് ആകുന്ന ഏറ്റവും ഗതികെട്ട രീതിയാണ് ഹിറ്റ് വിക്കറ്റ്. അഥവാ സ്വന്തം കയ്യോ കാലോ ബാറ്റോ എന്തേലും കൊണ്ട് സ്റ്റമ്പ് വീണു പുറത്താകുന്നത്. ഇതിലും വല്യ ഭാഗ്യക്കേട് മറ്റൊന്നുമില്ല. ഇപ്പോൾ ഇതുപോലെ ഓസ്‌ടേലിയൻ ബാറ്റ്സ്മാൻ ഔട്ട് ആയ വീഡിയോ ആണ് വൈറൽ.
https://twitter.com/CricketAus/status/1036795193310101505
വെർതേറാൾഡ് എന്ന ബാറ്റ്സ്മാൻ ആണ് ഒരു മത്സരത്തിൽ ഇങ്ങനെ ഔട്ട് ആയിരിക്കുന്നത്. തന്റെ പാഡിലേക്ക് വന്ന പന്ത് തട്ടി മാറ്റുന്നതിനിടയിൽ കയ്യിൽ നിന്നും തെറിച്ച ബാറ്റ് അദ്ദേഹത്തിന്റെ തലക്ക് മുകളിലൂടെ പറന്ന് സ്റ്റമ്പിന് മുകളിൽ വീഴുകയായിരുന്നു. അതിനു ശേഷം ഉള്ള ബാറ്റ്സ്‍മന്റെ ചെയ്തികളും വീഡിയോയെ രസകരമാക്കുന്നു.
Discussion about this post