മുസാഫർനഗർ സിറ്റിയിൽ നിന്നും ഒരു കിലോമീറ്റർ യാത്ര ചെയ്ത എത്തുന്ന ഒരു മുസ്ലിം ആധിപത്യം നിറഞ്ഞ ഒരു സ്ഥലം ആണ് ലദേവാല. അകത്തേക്ക് പോകുന്ന ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിച്ചാൽ നമ്മുക്ക് ഒരു ഹിന്ദു ക്ഷേത്രം കാണാൻ കഴിയും. ഒരു ഹിന്ദു കുടുംബം 1990 കളിൽ ഉപേക്ഷിച്ചു പോയ ഒരു ക്ഷേത്രമാണിത്.
26 വർഷങ്ങൾക്ക് ശേഷവും ഈ ക്ഷേത്രം പരിപാലിക്കുന്നത് ഇവിടത്തെ മുസ്ലിമുകൾ ആണ്. അവർ എന്നും ഈ ക്ഷേത്രം വൃത്തിയാക്കും, എല്ലാ ദീപാവലിക്കും അവർ ഈ ക്ഷേത്രത്തിൽ ചായം പൂശും, അലഞ്ഞു തിരിഞ്ഞ് നടക്കുന്ന മൃഗങ്ങൾ ഇവിടേക്ക് കയറുന്നതിൽ നിന്നും തടയും. ലദേവാലയിലെ 60 വയസുള്ള മെഹര്ബാന് അലി ഇപ്പോഴും ഇവിടത്തെ ഹിന്ദു കുടുംബങ്ങൾ വർഗീയ ലഹളയെ തുടർന്ന് പലായനം ചെയ്തത് ഓർക്കുന്നു.
” ജിതേന്ദർ എന്റെ അടുത്ത സുഹൃത്തായിരുന്നു, ഞാൻ ഇവിടെ നിന്നും പോകുന്നതിൽ നിന്ന് അവനെ തടയാൻ ശ്രമിച്ചു. പക്ഷെ അവൻ മറ്റു ഒരുപാട് കുടുംബങ്ങൾക്കൊപ്പം ഇവിടെ നിന്ന് പലായനം ചെയ്യുകയായിരുന്നു. പക്ഷെ എന്നെങ്കിലും ഒരു ദിവസം അവർ തിരിച്ചു വരുമെന്ന് വാക്ക് തന്നിട്ടാണ് പോയത്. അന്ന് മുതൽ ഇവിടെയുള്ളവർ ഈ ക്ഷേത്രത്തെ പരിപാലിക്കുകയാണ്.”
ഈ സ്ഥലത്ത് 35 മുസ്ലിം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. അവരെല്ലാം ഇവിടെ നിന്ന് പോയ ഹിന്ദു സുഹൃത്തുക്കൾ തിരിച്ചു വരുന്നതും കാത്തിരിക്കുകയാണ്. ഇവിടെ 20 ലധികം ഹിന്ദു കുടുംബങ്ങൾ താമസിച്ചിരുന്നു എന്നാണ് അവർ പറയുന്നത്. ഈ ക്ഷേത്രം പണിതത് 1970 കളിൽ ആണെന്നും പറയപ്പെടുന്നു.
Discussion about this post