മക്കള്‍ എല്ലാ മേഖലകളിലും മികവ് കാണിക്കുക എന്നതാണ് ഇപ്പോഴത്തെ മാതാപിതാക്കളുടെ ആഗ്രഹം. ഇത് മക്കള്‍ക്കെതിരെയുള്ള വലിയ പീഡനങ്ങള്‍ക്കും വഴിയൊരുക്കാറുണ്ട്. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അണ്ടര്‍ 8 ഫുട്‌ബോള്‍ കളിക്കിടെ ഗോള്‍ തടുക്കാനായി ഗോളിയായ മകനെ തള്ളിയിടുന്ന വീഡിയോയാണിത്.
ഇതിനോടകം നിരവധി ആളുകള്‍ വീഡിയോ കണ്ടെങ്കിലും കുട്ടിയുടെ പിതാവിനെതിരെ വലിയ പ്രതിഷേധങ്ങളാണ് അതോടൊപ്പം ഉണ്ടായത്. കുട്ടികളുടെ കഴിവുകള്‍ തെളിയിക്കേണ്ടത് ഇങ്ങനെയല്ലെന്നും, കുട്ടികളെ വളര്‍ത്തുന്ന രീതി ഇങ്ങനെയെല്ലെന്നും ആളുകള്‍ പറഞ്ഞു.
മഞ്ഞ നിറത്തിലുള്ള ജേഴ്‌സിയണിഞ്ഞ എതിര്‍ ടീമിലെ കളിക്കാര്‍ ഗോള്‍ അടിക്കുമെന്നായപ്പോള്‍ ഗോളിയായ മകനടുത്തേയ്ക്ക് വന്ന പിതാവ് കുട്ടിയെ ബോളിനടുത്തേയ്ക്ക് തള്ളിയിടുകയായിരുന്നു. ഗോളിയുടെ ദേഹത്തുതട്ടി ബോള്‍ ആദ്യം ഗോള്‍ പോസ്റ്റിനുള്ളിലായില്ലെങ്കിലും അടുത്ത നിമിഷം തന്നെ എതിര്‍ ടീം ഗോള്‍ നേടുന്നതും പിതാവ് നിരാശനാകുന്നതും വീഡിയോയില്‍ കാണാം.
@ladbible pic.twitter.com/1j9q4lC93g
— Chris Wilkins (@chris_wilks2) November 5, 2018
Discussion about this post