ഒരു മുസ്ലിം പെൺകുട്ടിയുടെ തലയിൽ ഉണ്ടായിരുന്ന തട്ടം മറ്റൊരു കുട്ടി വലിച്ചൂരിയതിനെ ചൊല്ലി സ്കൂൾ ക്യാന്റീനിൽ കലഹം സൃഷിടിക്കപെട്ടു. 100 ലധികം ആളുകൾ ഉൾപ്പെട്ട കലാപത്തെ മറികടക്കാനായി ഇംഗ്ലണ്ടിലെ സൗത്ത് യോർക്ക്ഷയറിലെ ഷെഫീൽഡിലെ ഫിർ വാലെ സ്കൂളിലെക്ക് അവസാനം പോലീസിന് എത്തേണ്ടി വന്നു.
സ്കൂളിലെ വിദ്യാർത്ഥികൾ റെക്കോർഡ് ചെയ്യുകയും പങ്കുവെക്കുകയും ചെയ്ത സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കലാപത്തെത്തുടർന്ന് സ്കൂൾ അനിശ്ചിതകാലത്തേക്ക് പൂട്ടി ഇട്ടിരിക്കുകയാണ്.
https://youtu.be/KYUnBnIXrko
പരസ്പരം ഏറ്റുമുട്ടുന്ന വിദ്യാർത്ഥികളെ വീഡിയോയിൽ കാണാൻ കഴിയും. ഒരു വിദ്യാർത്ഥിനിയുടെ ഹിജാബ് കീറിയതിനു പിന്നാലെയാണ് കുട്ടികൾക്കിടയിൽ കലാപം ഉണ്ടായതെന്ന് മാതാപിതാക്കൾ പറയുന്നു.
കലാപത്തിനു തൊട്ടു മുൻപുല്ല ദിവസം യെമെനിയൻ പെൺകുട്ടിയും ഒരു കിഴക്കൻ യൂറോപ്യൻ പെൺകുട്ടിയും തമ്മിൽ കശപിശ നടന്നിരുന്നു.
Discussion about this post