കന്നഡ തരാം കിച്ച സുദീപ് നായകനായി ഇറങ്ങിയ ചിത്രമായിരുന്നു ഹെബുലി എന്ന ചിത്രം. ആക്ഷൻ ത്രില്ലർ ശ്രേണിയിൽ പെട്ട ചിത്രം കന്നഡ ബോക്സ് ഓഫിസിൽ വമ്പൻ ഹിറ്റ് ആയിരുന്നു. വ്യത്യസ്തമായ ലുക്കിൽ ആയിരുന്നു സുദീപ് ചിത്രത്തിൽ എത്തിയത്. ഈച്ച, ബാഹുബലി എന്നി ചിത്രങ്ങൾ കൊണ്ട് ഇന്ത്യ മൊത്തം പ്രശസ്തി നേടിയ നടനാണ് സുദീപ്. ഇപ്പോൾ അദ്ദേഹത്തിന്റെ ഈ ചിത്രം തമിഴിൽ മൊഴിമാറ്റി ഇറങ്ങുകയാണ്. ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി.
https://youtu.be/bGd9pEyT_no
എസ് കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ആർമി ഓഫീസറുടെ വേഷത്തിലാണ് സുദീപ് ചിത്രത്തിൽ എത്തുന്നത്. പൊയ്യാട്ടം എന്നാണ് ചിത്രത്തിന്റെ തമിഴ് പേര്. അമല പോൾ ആണ് ചിത്രത്തിലെ നായിക. വി. രവിചന്ദ്രൻ, രവി കിഷൻ, പി. രവി ശങ്കർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Discussion about this post