ഹരിയാന റോഡ്വെയുടെ ആദ്യ വനിതാ കണ്ടക്ടർ ആയി രണ്ട് പെൺകുട്ടികളുടെ അമ്മയായ സ്ത്രീ. സംസ്ഥാനത്തെ ബസ് ജീവനക്കാർ നടത്തുന്ന സമരം കാരണമാണ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും വേണ്ടിയുള്ള റിക്രൂട്ട്മെന്റ് തുടങ്ങാൻ സർക്കാർ തീരുമാനിച്ചത്. അങ്ങനെ ആണ് ചരിത്രത്തിൽ ഇങ്ങനെ ഒരു സംഭവം നടക്കുന്നത്.
റെവാരി ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള 32 കാരിയായ ശർമിള കുടുംബത്തിനെ നോക്കാനായി ഒരു ജോലി നീണ്ട കാലമായി അന്വേഷിക്കുകയായിരുന്നു. അങ്ങനെ ഈ പണി മുടക്ക് കൊണ്ട് ഉപയോഗം ഉണ്ടായത് ശർമ്മിളക്ക് ആണ്.
ഞാനും എന്റെ ഭർത്താവും തൊഴിലില്ലാത്തവരായിരുന്നു. ഞങ്ങൾ രണ്ടു പെൺമക്കൾക്കുവേണ്ടിയാണ് ജീവിക്കുന്നത്. ഞാൻ കഴിഞ്ഞ 8 മുതൽ 10 വർഷം വരെ ജോലി തേടിയിരുന്നു, ഈ ഒഴിവ് കുറിച്ച് ഞാൻ മനസ്സിലാക്കി അങ്ങനെ ആണ് ഇവിടെ എത്തിയത്‍. അവർ പറയുന്നു.
Discussion about this post