കനേഡിയൻ ഹോസ്പിറ്റലിലേക്ക് പ്രവേശിപ്പിച്ച കുട്ടികൾക്ക് ഹാലോവീൻ വസ്ത്രങ്ങൾ ധരിപ്പിച്ച് അധികൃതർ ജനിച്ച കുഞ്ഞുങ്ങളുടെ അസുഖവുമായി സങ്കടിപ്പിട്ടിരിക്കുന്ന മാതാപിതാക്കൾക്ക് ആശ്വാസവും സന്തോഷവും നൽകി. എഡ്മണ്ടണിൽ ഗ്രേ നൌൺസ് കമ്മ്യൂണിറ്റി ഹോസ്പിറ്റൽ നവജാതശിശു യൂണിറ്റ് ആണ് ഇത്തരത്തിൽ ഉള്ള ഒരു ആശയവും ആയി രംഗത്ത് വന്നത്. കാറിൻ ലെക്ലർഗ്-കേശ്വനി, ജെന്നി ബ്ലഡ് എന്നീ രണ്ടു നഴ്സുമാർ ആണ് ഈ ആശയത്തിന് പിന്നിൽ.
https://www.facebook.com/covenanthealthca/videos/590490758072170/
ബാറ്റ്മാൻ, പെൻഗ്വിൻ തുടങ്ങിയവ ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ആണ് അവർ നിർമിച്ചത്. ഈ വസ്ത്രങ്ങൾ അവരെ അണിയിക്കുന്നതിനു പകരം അവർക്ക് പുതപ്പ് പോലെ മൂടി കൊടുക്കുകയായിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികതയാർന്ന ആഴ്ചയാണ് കടന്ന് പോകുന്നത് , വസ്ത്രങ്ങൾ അതിനൊരു അയവുണ്ടാക്കി എന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ഒരു കുട്ടിയുടെ ‘അമ്മ പറഞ്ഞു.
രജിസ്റ്റർ ചെയ്ത നഴ്സും സഹപ്രവർത്തകനും 30 മണിക്കൂറോളം എടുത്താണ് കുട്ടികൾക്ക് 32 വസ്ത്രങ്ങൾ നിർമിച്ചത്.
Discussion about this post