നിങ്ങളെപ്പോലെ, ഈ ഹാക്കർക്ക് മാർക്ക് സുക്കർബർഗിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാതാക്കാൻ കഴിയുമോയെന്ന് ആർക്കും അറിയില്ല. എന്തായാലും ഫേസ്ബുക്ക് സിഇഒ തന്റെ ഫേസ്ബുക്ക് പാസ്സ്‌വേർഡ് മാറ്റുകയും സെക്യൂരിറ്റി ഓപ്ഷൻസ് ഒന്നുടെ ശക്തിപ്പെടുത്തുകയും ചെയ്തു കാണും. കാരണം അല്ലെങ്കിൽ തന്നെ വാർത്തകളിൽ ഡാറ്റ ചോർച്ചയുടെ പേരിൽ നിറഞ്ഞു നിൽക്കുകയായിരുന്നു ഫേസ്ബുക്ക്.
ഒരു തായ്വാൻ ഹാക്കറിൽ നിന്ന് വരുന്ന ഏറ്റവും പുതിയ ഭീഷണി എന്തെന്നാൽ 24-കാരനായ “വെളുത്ത തൊപ്പി” ഹാക്കർ എന്നറിയപ്പെടുന്ന ഈ ചെറുപ്പക്കാരൻ മാർക്കിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യുന്നത് ഫേസ്ബുക്കിൽ ലൈവ് ഇടുമെന്നാണ്. ചാങ് ചി തന്റെ ഫേസ്ബുകിലുള്ള 26000 ഫോള്ളോവെഴ്സിന് മാർക്കിന്റെ അക്കൗണ്ട് ഡിലീറ്റ് ചെയ്യും എന്ന് വാക്ക് കൊടുത്തിരുന്നു. അവൻ ഒരു സാധാരണക്കാരന് ആണെങ്കിലും തയ്വാനിൽ അറിയപ്പെടുന്ന ഒരു ഹാക്കറാണ് എന്നത് ശ്രദ്ധേയമായ കാര്യമാണ്.
Discussion about this post