ഫാഷൻ എന്നതും പുതിയ ട്രെൻഡ് എന്നതും എല്ലാവരുടെയും ഇഷ്ട മേഖലയല്ല. സോഷ്യൽ മീഡിയയിൽ നിരവധി തവണ വീണ്ടും വീണ്ടും പല പുതിയ ഫാഷനുകളും ട്രെൻഡ് ആയിട്ടുണ്ട്, ആകാറുമുണ്ട്. പലപ്പോഴും ഇത് ട്രോൾ ആണ് ചെയ്യപ്പെടാറുള്ളത്. പ്രിയങ്ക ചോപ്രയുടെ മേറ്റ് ഗാല വസ്ത്രമായാലും രൺവീർ സിംഗിന്റെ ആയാലും സോഷ്യൽ മീഡിയ ട്രോളണം എന്ന് വിചാരിച്ചാൽ ട്രോളിയിരിക്കും. ആ നീളമുള്ള പട്ടികയിലേക്ക് ആഢംബര ബ്രാൻഡായ ഗൂച്ചിയുടെ ഒരു ജോഡി വസ്ത്രങ്ങൾ കൂടി എത്തുകയാണ്.
https://twitter.com/gucci/status/1045387862731083776
പാരിസ് ഫാഷൻ വീക്ക് സമയത്ത് അലൻസാൻഡ്രൊ മിഷെലി ഡിസൈൻ ചെയ്തത് റെഡ് വിനൈൽ ഷോർട്ട്സ് ആണ് ഇപ്പോൾ ചർച്ച വിഷയം. അവരെ 2019 ലെ സ്പ്രിംഗ് സമ്മർ കളക്‌ഷൻന്റെ പുരുഷന്മാർക്ക് വേണ്ടി നിർമിച്ചതാണ് ഇത്. ബ്രാൻഡിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അതിന്റെ ചിത്രവും അവർ പങ്ക് വച്ചിരുന്നു.
https://twitter.com/OmarAbdullah/status/1045618013087715329
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുടെ ശ്രദ്ധ പിടിച്ചുപറ്റിയ ആ ഷോർട്ട്സ് പലരെയും ഞെട്ടിച്ചു. “എനിക്ക് ഇത് സഹിക്കാൻ കഴിയാത്തത് കൊണ്ട് ഞാൻ ഇത് നിങ്ങളുമായി പങ്ക് വയ്ക്കുന്നു” എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
https://twitter.com/Christrutwin/status/1045664792164356096
സോഷ്യൽ മീഡിയയിൽ നിന്നു ഉല്ലാസഭരിതമായ പ്രതികരണമാണ് ഈ വസ്ത്രത്തിനു ലഭിക്കുന്നത്.
https://twitter.com/MadMaxxCurry/status/1045647618473250816
Discussion about this post