തിരുവനന്തപുരം: ജിഎൽഎൽവി മാർക്ക് ത്രീ വിക്ഷേപണത്തിന് 10 മിനിറ്റ് ശേഷമുള്ള ആകാശക്കാഴ്ച്ചയാണ് ചെന്നൈ സ്വദേശിയായ യുവതി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെ നാഗ്പൂരിനും ചെന്നൈയ്ക്കും ഇടയിലുള്ള ഇൻഡിഗോയുടെ 6ഇ 314 വിമാനത്തിന്റെ യാത്രയ്ക്കിടെ ശ്രീഹരിക്കോട്ടയ്ക്കു സമീപമെത്തിയപ്പോൾ പൈലറ്റ് മൈക്കിലൂടെ വിളിച്ചുപറഞ്ഞു, ‘എല്ലാവരും പുറത്തേക്കു നോക്കൂ, മനോഹരമായ ഒരു കാഴ്ച കാണാം’. ഉറക്കത്തിനിടെ കണ്ണു തിരുമി നോക്കിയവർ ആ കാഴ്ച കണ്ട് അമ്പരന്നു. പത്ത് മിനിറ്റു മുൻപ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽനിന്നു ജിസാറ്റ്–29 ഉപഗ്രഹദൗത്യവു
റോക്കറ്റ് പോയതിന്റെ ബാക്കിപത്രമായിരുന്നു ആകാശത്ത്. ശ്രീഹരിക്കോട്ടയുടെ മുകളിലൂടെ ഇന്നലെ പറന്ന ഇൻഡിഗോ 6E 314 വിമാനത്തിൽ നിന്ന് പകർത്തിയ ദൃശ്യം സ്ഫടികയാണ് ഇന്നലെ ട്വിറ്ററിലൂടെ പങ്കുവെച്ചത്.
Flew over sriharikota 10 mins after the GSLV MK 3 launch. Couldn’t have asked for a better vantage point! pic.twitter.com/yWm8Iw1Z4M
— Spad!ka (@spadjay) November 14, 2018
Discussion about this post