പലപ്പോഴും എയർപോർട്ടുകളിലെ ഗ്രൗണ്ട് സ്റ്റാഫുകളെ കുറിച്ച് ഒരുപാട് പരാതികൾ ലഭിക്കാറുണ്ട്. യാത്രക്കാരുടെ സാധനങ്ങൾ മോഷ്ട്ടിക്കൽ മുതൽ യാത്രക്കാരോടുള്ള മോശം പെരുമാറ്റം വരെ ഇതിൽ പെടും. ഇപ്പോൾ വൈറൽ ആകുന്ന വിഡിയോയിൽ യാത്രക്കാരുടെ ലഗേജുകൾ എടുത്ത് എറിയുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
മാഞ്ചസ്റ്റർലെ ഒരു എയർപോർട്ടിലാണ് ഈ സംഭവം. പ്ലെയിനിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരിയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. തന്റെ ലഗേജ് എടുത്തു എറിയുമ്പോൾ അത് എന്റെ ആണെന്നും വീഡിയോ എടുത്ത യുവതി പറയുന്നു. ലഗേജുകൾ എടുത്ത് എറിയുന്നത് വ്യക്തമായി വിഡിയോയിൽ കാണാനും കഴിയും.
@manairport thank this member off staff for ruining my new case !!! Ryanair flight from Malaga pic.twitter.com/dEyaxPOraS
— Elizabeth Evans (@eaevans1990) September 20, 2018
എനിക്ക് ശരിക്കും ദേഷ്യവും ഞെട്ടലും ആണ് വന്നത്. അത് എന്റെ വിലയേറിയ പുതിയ സ്യുട്ട് ആയിരുന്നു. അതിനു കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. യാത്രക്കാരി പറഞ്ഞു. ഫ്ളൈറ്റ് നമ്പർ വരെ ട്വീറ്റ് ചെയ്തിട്ടും ആരും നടപടിയെടുത്തില്ല എന്നും വീഡിയോ ഷെയർ ചെയ്‌ത ഇവാൻസ് പറയുന്നു.
Discussion about this post