കൊക്കോ കോള കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റ് വരവുള്ള ശീതള പാനീയമാണ് പെപ്സി. 200 ലധികം രാജ്യങ്ങളിൽ ഒരു ആഗോള പാനീയം ആയി കണക്ക് ആക്കുന്ന ഒന്നാണ് ഇത്. കോക്ക് ആരാധകരെ പോലെ, പെപ്സിയുടെ ആരാധകർക്ക് ബ്രാൻഡിനോട് വിശ്വസ്തത പുലർത്തുന്ന ആൾക്കാർ ആണ്. ചിലപ്പോഴൊക്കെ ആ വിശ്വാസം വളരെ അധികം കൂടി പോകുന്നു.
എന്നാൽ ജാക്കി പേജ് പോലെ വിശ്വസ്ത ആരും തന്നെയില്ല. കാരണം 60 വർഷമായി പെപ്സി മാത്രമാണ് 77 വയസായ അവർ കുടിക്കുന്നത്. ഒരു ദിവസം തുടങ്ങുന്നത് തന്നെ പെപ്സി കുടിച്ചു കൊണ്ടാണ്. ആ ദിവസം അവസാനിക്കുമ്പോൾ അവർ നാല് പെപ്സി എങ്കിലും കുടിച്ചിരിക്കും. ആദ്യമായി പെപ്സി കുടിക്കുമ്പോ ജാക്കിക്ക് വയസ്സ് 13 ആയിരുന്നു.
“ചില ആളുകൾ അത് വിചിത്രമായി തോന്നിയേക്കാം, പക്ഷെ എനിക്ക് അതൊരു കാര്യമില്ല. ഞാൻ 1954 മുതലുള്ള എല്ലാ ദിവസവും അത് കുടിക്കുകയാണ്. ഞാൻ അത് ആസക്തി എന്ന് വിളിക്കുന്നില്ല. ഞാൻ ഇഷ്ടപ്പെടുന്ന ഒന്ന് മാത്രം, എനിക്ക് മറ്റെന്തെങ്കിലും ഇഷ്ടമില്ലെങ്കിൽ എനിക്ക് അത് സഹായിക്കാൻ കഴിയില്ല.” അവർ പറയുന്നു.
Discussion about this post