ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരു ടീവി സീരീസാണ് ഗെയിം ഓഫ് ത്രോണ്‍സ്. സീരീസിന്റെ അവസാന സീസണ്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുകാണ്. ഇപ്പോള്‍ സ്‌കോച്ച് വിസ്‌ക്കിയുടെ തമ്പുരാന്മാരായ ജോണി വാക്കര്‍ ഗെയിം ഓഫ് ത്രോണ്‍സ് ആരാധകര്‍ക്കായി ഒരു മദ്യം പുറത്തിറക്കിയിരിക്കുകയാണ്. അവരുടെ ഏറ്റവും പുതിയ ബ്രാണ്ടായ വൈറ്റ് വാക്കര്‍ നവംബറില്‍ പുറത്തിറങ്ങാന്‍ പോവുകയാണ്.
വെസ്റ്ററോസിലെ എഴു കിംഗ്ഡമിനെ സൂചിപ്പിക്കുന്ന രീതിയിലാണ് മദ്യത്തിന്റെ രൂപഘടന ചെയ്തിരിക്കുന്നത്. മഞ്ഞ് നിറഞ്ഞ നിറത്തിലാണ് കുപ്പിയുടെ പുറംചട്ട. ഗെയിം ഓഫ് ത്രോണ്‍സിലെ പ്രശസ്ത ഡയലോഗായ വിന്റദര്‍ ഈസ് ഹിയറും കുപ്പിക്ക് വെളിയില്‍ കാണാന്‍ കഴിയും.
എട്ട് ഗെയിം ഓഫ് ത്രോണ്‌സ് ഇന്‍സ്‌പൈര്‍ഡ് മാറ്റ്റ്റ് സ്‌കോച്ച് വിസ്‌ക്കികള്‍ ഡിയാഗിയോയുടെ ഉടമസ്ഥതയിലുള്ള സ്‌കോട്ടിക് ഡിസ്റ്റിലലര്‍ പുറത്തുവിട്ടു. ഹൗസ് ഓഫ് വെസറ്ററോസ്, നൈറ്റ്‌സ് വാച്ച്, ഹൗസ് ഓഫ് ടര്ഡഗേറിയന്‍, ഹൗസ് ലാനിസറ്റര്‍, വിന്റര്‍ഫെല്‍ അങ്ങനെ പോകുന്നു ബ്രാന്‍ഡുകള്‍. അവര്‍ വെസ്റ്ററോസിലെ പ്രധാന രാജ്യങ്ങളെ എല്ലാം ഉള്‍പ്പെടുത്താന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു.
നൈറ്റ് വാച്ചിന്റെ വില പരിധി 29.99 ല്‍ നിന്ന് 64.99 വരെയാണ്. ഹൌസ് ടാര്‍ഗറിയന്‍ സ്‌കോച്ച് 39.99 ഡോളറാണ. എന്തായാലും ഗെയിം ഓഫ് ത്രോണ്‍സിനു വേണ്ടി അടുത്ത വേനല്‍ക്കാലം വരെ കാത്തിരിക്കണം അതു വരെ അവരുടെ പേരിലുളള മദ്യങ്ങള്‍ കുടിച്ച് ആസ്വദിക്കാം.
Discussion about this post