ജോർജ്ജിയയിലെ ജോൺസൺ സ്ക്വയറിലെ നഥനയേൽ ഗ്രീനെ പ്രതിമയിൽ ആരോ ഒരാൾ തുറന്നിരിക്കുന്ന കണ്ണുകൾ നിർമ്മിച്ചു. പക്ഷെ അധികൃതർ ഇതിൽ സന്തുഷ്ടർ അല്ല താനും. സാവന്നാ ഗവൺമെന്റിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് ഈ പ്രതിയമ്മയുടെ ചിത്രം പങ്ക് വച്ചതിനു ശേഷം ഇതൊരിക്കലും തമാശയായ കാര്യമല്ല എന്ന് പറഞ്ഞു. മാത്രമല്ല, ചരിത്ര പ്രാധാന്യമുള്ള ഒരു സ്മാരകം തകർക്കുന്നത് കുറ്റകരം ആണെന്നും അവർ പറയുന്നു.
https://www.facebook.com/cityofsavannah/posts/10161094314505525
“ആരാണ് ഇത് ചെയ്തത്? ജോൺ സ്‌ക്വയറിൽ ഉള്ള നമ്മുടെ ചരിത്ര നായകൻ നഥനയേൽ ഗ്രീൻ പ്രതിമയിൽ ആരോ തുറന്ന കണ്ണുകൾ വരച്ചിരുന്നു. ഇത് തമാശയായി തോന്നിയേക്കാം,പക്ഷേ നമ്മുടെ ചരിത്ര സ്മാരകങ്ങളെ അപകീർത്തിപ്പെടുത്തുകയും പൊതു സ്വത്ത് നശിപ്പിക്കുകയും ചെയ്യുന്നത് കുറ്റകരമാണ്. ഉത്തരവാദിത്തപ്പെട്ട വ്യക്തിയെ കണ്ടെത്താൻ സാധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് വിവരങ്ങൾ ഉണ്ടെങ്കിൽ, സവാനാ പോലീസിനെ അറിയിക്കുക.” ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പക്ഷെ സോഷ്യൽ മീഡിയയിൽ ഇത് വൈറൽ ആയി മാറി. മിക്കവാറും ഈ കണ്ണുകൾ വച്ച് പുതിയ മീമുകളും ട്രോളുകളും ഇറക്കി. ചിലർ ശരിക്കും ഇങ്ങനെ ചെയ്തതിൽ രോഷവും പ്രകടിപ്പിച്ചു.
Discussion about this post