പലപ്പോഴും നമ്മൾ ചിന്തിച്ചുണ്ടാകും.. ചിന്തിക്കാതിരിക്കാൻ സാധ്യതയില്ല എന്നതാണ് യഥാർത്ഥ്യം. നല്ല നല്ല കലാമൂല്യമുള്ള കലാസൃഷ്ടികൾ പാട്ടോ, സിനിമയോ അങ്ങനെ എന്തുമാകട്ടെ നൂറ് ശതമാനത്തിൽ ഇരുപത് ശതമാനത്തോളം പ്രേക്ഷകരാൽ വെറുക്കപ്പെടുന്നു (ഡിസ്ലൈക്ക്) . നമ്മൾ ഒരു പക്ഷെ വിസ്മയത്തോടെ നമ്മോടു തന്നെ ചോദിച്ചിട്ടിണ്ടുണ്ടാവും ആരാണോ ഇത്രയും നല്ല സൃഷ്ടികളെ ഡി ലൈക്ക് ചെയ്യുന്നതെന്ന്. നമ്മൾ ഒരിക്കലെങ്കിലും അവരെ മനസിൽ ചീത്ത വിളിക്കുകയും ചെയ്തിട്ടുണ്ടാകും ഉറപ്പ്.
എന്നാൽ ഒരിക്കലെങ്കിലും നമ്മൾ അവരുടെ ഭാഗത്ത് നിന്ന് ചിന്തിച്ചിട്ടുണ്ടാകില്ല എന്നതാണ് സത്യം. അവരെ മനസിലാക്കാനും അവർ ആ കലാസൃഷ്ടി വെറുക്കപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ചും നമ്മൾ ചിന്തിച്ചിട്ടുണ്ടാകില്ല.
ജീവിതമെന്ന മഹാസാഗരത്തിൽ ഓരോ മനുഷ്യരും വ്യത്യസ്തമായ ജീവിത അനുഭവങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഓരോരുത്തർക്കും കാലത്തിന്റെ കടന്നു പോക്കിൽ വ്യത്യസ്ത വികാര അനുഭവങ്ങൾ സമ്മാനിക്കപ്പെടും.
ചിലർക്ക് അത് സന്തോഷത്തിന്റെ രാവുകളായിരിക്കും എന്നാൽ മറ്റു ചിലർക്ക് ഹൃദയത്തിൽ തറക്കപ്പെട്ട ദുഃഖത്തിന്റെയും വേദനയുടേയും ആഴത്തിലുള്ള മുറിവുകൾ ആയിരിക്കും.
ഒരു പക്ഷെ ഇങ്ങനെയുള്ള വ്യത്യസ്ത ജീവിതാനുഭവങ്ങളിലൂടെ കടന്ന് പോകുന്ന ഓരോരുത്തർക്കും ഒരു നല്ല കലാ സൃഷ്ടി കാണുമ്പോൾ വ്യത്യസ്ത മാനസിക അവസ്ഥ ഉടലെടുക്കും.
അതായത് ഒരു പ്രണയ സംബന്ധിയായ പാട്ടോ സിനിമയോ ഒരാൾ കാണുമ്പോൾ ആ സൃഷ്ടിയെ അവർ അവരുടെ ജീവിതവുമായി താരതമ്യം ചെയ്യും. ഒരു പക്ഷെ അവർക്ക് ഉണ്ടായ അനുഭവങ്ങളുമായി സാമ്യമുള്ള കാര്യങ്ങൾ ആകാം ആ സൃഷ്ടിയിൽ അവതരിപ്പിക്കപ്പെടുന്നത്.
ഒരു പക്ഷെ പ്രണയത്തിൻ നിറഞ്ഞ ഒരു ഗാനം കാണുമ്പോൾ ഒരാൾക്ക് ചിലപ്പോൾ അയാളുടെ പ്രണയിച്ച് കൊതി തീരാതെ അകാലത്തിൽ ഈ ലോകത്തിൽ നിന്ന് വിട പറഞ്ഞ് പോയ അയാളുടെ കാമുകിയെ ഓർമ്മയിൽ വന്നിരിക്കാം ആ ദുഃഖാർത്തമായ മാനസികാവസ്ഥയിൽ ആണ് അയാൾ ആ നല്ല കലാ സൃഷ്ടിയെ വെറുക്കുന്നത്.
ഒരു നല്ല കലാസൃഷ്ടി വെറുക്കപ്പെടുമ്പോൾ അല്ലെങ്കിൽ ഡിസ് ലൈക്ക് ചെയ്യപ്പെടുമ്പോൾ അത് തുറന്ന് പറയുന്നത് ആ നല്ല കലാസൃഷ്ടിയുടെ വിജയമാണ്. കാരണം ആ കലാസൃഷ്ടിക്ക് ആ ആളിന്റെ മനസിൽ ആഴത്തിൽ സ്പർശിക്കാൻ കഴിഞ്ഞു എന്നാണ് നാം മനസിലാക്കേണ്ടത്. യഥാർത്ഥത്തിൽ അയാൾ ആ സൃഷ്ടി സിസ് ലൈക്ക് ചെയ്യുമ്പോൾ അയാൾ മനസുകൊണ്ട് വല്ലാതെ ഇഷ്ടപ്പെടുകയാണ് എന്നാണ് അർത്ഥമാക്കുന്നത്.
നല്ല കലാസൃഷ്ടികളെ ആർക്കും തച്ചുടക്കാൻ കഴിയില്ല അതെന്നും മനസിൽ നിറമാർന്ന് നിൽക്കും.
Discussion about this post