ഓൺലൈനിൽ ആയിരക്കണക്കിന് ആളുകളെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഒരു വീഡിയോ ആണിത്. തായ്ലൻഡിൽ ഒരു റോഡിന്റെ വശത്തുനിന്ന് രാത്രി ഒറ്റക്കാലിൽ ചാടി പോകുന്ന ഒരു പെൺകുട്ടിയുടേതാണ് വീഡിയോ. തായ് മിത്തോളജിയിൽ ഉള്ള ‘ഗാംഗ് ഗോയി’ യുമായി ഇതിനു രൂപസാദൃശ്യം ഉണ്ടെന്നാണ് പറയുന്നത്.
ഫേസ്ബുക്കിൽ ചന്ത സിറ്റൗലുക് എന്ന പേരിൽ ഉള്ള ഒരാൾ ഇത് ആദ്യമായി പങ്കുവച്ചത്. ഇപ്പോൾ ഇത് നാല് ദശലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. കൂടാതെ സോഷ്യൽ മീഡിയയിൽ നിരവധി ഉപയോക്താക്കൾക്കിടയിൽ ഇത് ചർച്ചയാവുകയും ചെയ്യുന്നു.
വീഡിയോയിൽ കറുത്ത വെളുത്ത രൂപം റോഡിന്റെ ഇടതുവശത്ത് ചുറ്റി നിൽക്കുന്ന ഒരു പുൽപ്രദേശത്ത് നിന്നും കാര് വരുമ്പോൾ ചാടി പോകുന്നത് കാണാൻ സാധിക്കും. തായ്ലൻഡ് ജനങ്ങളുടെ അഭിപ്രായത്തിൽ ഗോങ് ഗോയി ഒരു പ്രേതബാധ കൂടിയ പെൺകുട്ടി ആണ്. സാധാരണ ആൾക്കാരെ പോലെ അവർ നടക്കാതെ ചാടി ചാടി ആണ് സഞ്ചരിക്കുന്നത്.
എന്നിരുന്നാലും, സോഷ്യൽ മീഡിയയിൽ ചില ഉപയോക്താക്കൾ പറയുന്നത് ഇത് ആരോ അതിലെ പോകുന്ന വാഹനങ്ങളെ ഭയപ്പെടുത്താൻ മനപൂർവം വേഷം കെട്ടി നിൽക്കുന്നത് ആണെന്നാണ്.
Discussion about this post