കുറച്ച വർഷങ്ങൾക്ക് മുൻപ് ഐഎസ്എല്ലിൽ കേരളം ബ്ലാസ്റ്റേഴ്സ് തകർത്ത് കളിച്ചപ്പോൾ എല്ലാവരും വളരെ പ്രതീക്ഷ വച്ച് പുലർത്തി. ഇതാണ് കേരളം ഫുട്ബോളിന്റെ വളർച്ച എന്നവർ കരുതി. എന്തിനേറെ പറയുന്നു റെക്കോർഡ് കണക്കിനാണ് ആരാധകർ ടീമിന് ഉണ്ടായിരുന്നത്. പക്ഷെ പിന്നെ ഒരു സീസൺ പോലും നേരെ കളിയ്ക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല അതോടെ സ്റ്റേഡിയത്തിൽ എത്തുന്ന കാണികളുടെ എണ്ണവും കുറഞ്ഞു. പക്ഷെ മറ്റൊരു ഭാഗത്ത് ഐ ലീഗിൽ കേരളത്തിനെ പ്രതിനിധികരിക്കുന്ന ഗോകുലം കേരളം എഫ് സി കഴിഞ്ഞ സീസണുകളിൽ കീലം കളികൾ ആണ് കളിച്ചത്.
ഇന്നലെ നടന്ന കളിയിൽ കാണാൻ ആയി എത്തിയത് റെക്കോർഡ് കാണികൾ ആണ്.മത്സരത്തില്‍ കാഴ്ചക്കാരായി എത്തിയത് 30246 പേര് ആണ് എത്തിയത്. ഇതാണ് കേരളം ഫുട്ബോളിന്റെ വളർച്ച എന്നാണ് എല്ലാവരും പറയുന്നത്. ഐ ലീഗിൽ ഗോകുലം ഇപ്പോൾ രണ്ടാം സ്ഥാനത് ആണിപ്പോൾ. കേരളം ബ്ലാസ്റ്റേഴ്സിന്റെ അവസാന കളിയിൽ ഉണ്ടായിരുന്നത് വെറും 21000 പേരാണ്. ഐലീഗ് കാണികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷവും ഗോകുലം മുന്‍പന്തിയിലായിരുന്നു. ഈ സീസണില്‍ ഇത് കൂടി വരുന്ന കാഴ്ചയാണ് കാണുന്നത്. തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ വിജയിച്ചു കഴിഞ്ഞു ഗോകുലം കേരള.
Discussion about this post