മനോജ് നൈറ്റ് ശ്യാമളാൻ ഒരുക്കുന്ന ദി ഗ്ലാസ് എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി. അദ്ദേഹത്തിന്റെ തന്നെ ചിത്രങ്ങളായ അൺബ്രേക്കബിൾ , സ്‌പ്ലിറ്റ് എന്നി ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഒന്നിക്കുന്ന ചിത്രമാണ് ഇത്. ദി ഗ്ലാസ് എന്ന അറിയപ്പെടുന്ന അതീവ ബുദ്ധിമാനായ ശരീരത്തിലെ എല്ലു പൊടിയുന്ന രോഗം ഉള്ള മനുഷ്യൻ, അതിമാനുഷിക ശക്തികൾ ഉണ്ടെങ്കിലും അതൊന്നും പുറത്തു കാണിക്കാത്ത മറ്റൊരാൾ എന്നിവർ ആയിരുന്നു അൺബ്രേക്കബിൾലെ പ്രധാന കഥാപാത്രങ്ങൾ. മിസ്റ്റർ ഗ്ലാസ് ആയി സാമുവേൽ ജാക്‌സണും, അമാനുഷിക കഥാപാത്രമായ ഡേവിഡ് ആയി ബ്രൂസ് വില്ലിസും ആണ് അഭിനയിക്കുന്നത്. 2016 പുറത്തിറങ്ങിയ സ്പ്ലിറ്റ് എന്ന ചിത്രത്തിൽ 26 പേരുടെ സ്വഭാവമുള്ള ഒരു മനുഷ്യനെ ആണ് കാണിക്കുന്നത്. അതിൽ മൃഗത്തിന്റെ സ്വഭാവും കരുത്തുമുള്ള ബീസ്റ് ആണ് അപകടകാരി. ചിത്രത്തിൽ ആ വേഷം അവതരിപ്പിക്കുന്നത് ജെയിംസ് മക്കോയ് ആണ്.
ഇത്തവണ മിസ്റ്റർ ഗ്ലാസും ബീസ്റ്റും ഒന്നിക്കുന്നതും ദേവുവിട് അത് തടയാൻ ശ്രമിക്കുന്നതും ആണ് കഥ എന്ന് ട്രെയ്ലറിൽ പറയുന്നു. ബ്രൂസ് വില്ലീസ്, ജെയിംസ് മക്കോയ്, സാമുവേൽ ജാക്‌സൺ എന്നിവർ അതാത് കഥാപത്രങ്ങൾ ആയി എത്തുന്നു.
മലയാളി ആയ മനോജ് നൈറ്റ് ശ്യാമളാൻ സിക്സ്ത് സെൻസ്, സൈൻസ് തുടങ്ങിയ ചിത്രങ്ങൾ കൊണ്ട് തന്റേതായ പേര് സൃഷ്‌ടിച്ച ആൾ ആണ്. ഒരു വൻ ഇടവേളക്ക് ശേഷം മനോജ് തിരിച്ചു വരവ് നടത്തിയ ചിത്രങ്ങൾ ആയിരുന്നു ദി ഗസ്റ്റും, സ്പ്ലീറ്റും. ആവേശത്തോടെ ആണ് ആരാധകർ ദി ഗ്ലാസ്സിനായി കാത്തിരിക്കുന്നത്.
Discussion about this post