വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള സമ്മർദത്തെ തുടച്ചുനീക്കാൻ ഒരു യുവതി സ്വയം വിവാഹം കഴിച്ചു. വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ട് ആയിരിക്കും പക്ഷെ സംഭവം സത്യമാണ്. ഓക്സ്ഫോർഡ് സ്റ്റുഡന്റ് ലുലു ജെമിമയെ വിവാഹം കഴിക്കാൻ വീട്ടുകാർ നിരന്തരം ശല്യം ചെയ്യുമായിരുന്നു. എന്നാൽ, 32 കാരിയായ ഈ യുവതിക്ക് കല്യാണം എന്നത് അവളുടെ മനസിലുള്ള അവസാന കാര്യം ആയിരുന്നു.സർവ്വകലാശാലയിൽ സൃഷ്ടിപരമായ എഴുത്ത് പഠിച്ച ജെമിമ അവളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുള്ള രസകരമായ മാർഗ്ഗം ചിന്തിച്ചു. മറ്റൊന്നുമല്ല തന്നെ തന്നെ വിവാഹം ചെയ്യുക എന്നത്.
ജെമിമ ഒരു ഒരു വ്യാജ കല്യാണ ദിവസം കുറിക്കുകയും തൻറെ അടുത്ത സുഹൃത്തുക്കളെയും കൂട്ടരെയും ക്ഷണിക്കുകയും ചെയ്തു. അവൾ ഒരു മനോഹരമായ വിവാഹവസ്ത്രം വാടകക്കെടുത്ത്, വേദിയിലൂടെ നടന്ന് അതിഥികളെ അഭിസംബോധന ചെയ്തുകൊണ്ട് അവൾ അവളെ തന്നെ ആണ് കല്യാണം ചെയ്യാൻ പോകുന്നതെന്ന് അറിയിച്ചു.
തന്റെ ‘സ്വന്തം വിവാഹം’ അവളുടെ സുഹൃത്തുക്കളെയും കുടുംബത്തെയും അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന് ജെമിമാ സമ്മതിച്ചുവെങ്കിലും അത് അവളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള തികഞ്ഞ സമർപ്പണമായിരുന്നുവെന്ന് അവർ വിശദീകരിച്ചു. അവളുടെ മാതാപിതാക്കൾ കല്യാണത്തിനു എത്തിയില്ലെങ്കിലും അവൾ മുഴുവൻ കാര്യംവും അവർക്ക് വിശദീകരിച്ചു നൽകി.
Discussion about this post