വെണ്ണിലാ കബഡി കൂട്ടം, നാൻ മഹൻ അല്ല, അഴഗർ സാമിയിൻ കുതിരൈ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുശീന്ദ്രൻ സംവിധാനം ചെയ്ത ചിത്രം ആണ് ജീനിയസ്. കുട്ടികാലം മുതൽ പഠിക്കാൻ മാത്രം നിർബന്ധിക്കപ്പെട്ട ഒരു യുവാനിന്റെ ജീവിതവും അയാൾ പിന്നീട് നേരിടുന്ന മാനസിക പ്രശ്‌നങ്ങളും ആണ് സിനിമ പറയുന്നത്. ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി.
യുവാൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. റോഷൻ ആണ് ചിത്രം നിർമ്മിക്കുന്നത്. നിർമാതാവായ റോഷൻ തന്നേയാണ് ചിത്രത്തിലെ നായകനും. ഗാനങ്ങൾക്ക് വാരി ഒരുക്കുന്നത് വൈരമുത്തു. ആർ ബി ഗുരുദേവ് ഛായാഗ്രഹണം നിർവഹിക്കും. എന്നും വ്യത്യസ്ത ചിത്രങ്ങൾ ചെയ്ത കയ്യടി നേടിയ സംവിധയകാൻ ആണ് സുശീന്ദ്രൻ.
Discussion about this post