അർജുൻ റെഡ്‌ഡി എന്ന ഒറ്റ ചിത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവൻ പ്രിയങ്കരൻ ആയ നടൻ ആണ് വിജയ് ദേവരകൊണ്ടേ. അദ്ദേഹം അതിനു ശേഷം അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഗീത ഗോവിന്ദം. രശ്‌മിക ആയിരുന്നു ചിത്രത്തിലെ നായിക. വെറും 5 കോടി രൂപക്ക് നിർമിച്ച ചിത്രം 100 കോടിയാണ് നേടിയത്. ഇപ്പോൾ ചിത്രത്തിലെ ഒരു പുതിയ വീഡിയോ ഗാനം പുറത്തു വിട്ടിരിക്കുകയാണ്. ഗോപി സുന്ദർ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഇംകേം ഇംകേം എന്ന ഗാനം സൂപ്പർഹിറ്റ് ആയിരുന്നു. വാട്ട് ദി ലൈഫ് എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് ദേവരകൊണ്ടേ തന്നെയാണ് എന്നതാണ് പ്രത്യേകത.
ജിഎ2 ബാന്നറിന് വേണ്ടി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പരശുറാം ആണ്. ബണ്ണി വ്യാസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഒരു പാർട്ടി സോങ് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 5 ലക്ഷത്തിലധികം കാഴ്ചക്കാരുമായി ഗാനം കുതിക്കുകയാണ്.
Discussion about this post