ഗർബ നൃത്തത്തിന് അനുസരിച്ച് രാജ്യം മുഴുവൻ ചുവടു വയ്ക്കുന്ന സമയം ആണിത്.
ഒക്ടോബർ 10 മുതൽ ആരംഭിച്ച നവരാത്രി രാജ്യം മുഴുവൻ ഉള്ള ഭക്തർക്ക് ആഘോഷത്തിന്റെ സമയമാണ്. ദുർഗ ദേവിയെ ആരാധിക്കുകയും തിന്മക്കെതിരെയുള്ള സത്യത്തിന്റെ വിജയത്തെ ആഘോഷിക്കുകയും ചെയ്യുന്നു. വിവിധ സംസ്കാരങ്ങളും പാരമ്പര്യങ്ങളുമുള്ള ഓരോ പ്രദേശത്തിനും നവരാത്രി ആഘോഷിക്കുന്നതിനുള്ള തനതായ മാർഗമുണ്ട്. ഈ സമയത്തെ ഹൈലൈറ്റ് ആയിട്ടുള്ള ഒന്നാണ് ഗർബ നൃത്തം.
അത് ഏതെങ്കിലും മതത്തിനോ പ്രത്യേകിച്ച് നമ്മുടെ രാജ്യത്തിനോ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. സോഷ്യൽ മീഡിയയിൽ നിറയുന്ന വീഡിയോകളിൽ പല മതത്തിൽ പെട്ടവരും പല രാജ്യക്കാരും ഇത് ആഘോഷം ആക്കുന്നത് കാണാൻ സാധിക്കും. ന്യൂയോർക്കിലെ പോലീസുകാർക്ക് പോലും ഈ നൃത്തം വെറുതെ നോക്കി നില്ക്കാൻ കഴിയുന്നില്ല. അദ്ദേഹം നൃത്തത്തിനൊപ്പം പങ്ക് ചേരുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ.
https://youtu.be/XTIVFEZJdGM
മറ്റൊരു വിഡിയോയിൽ ഒരു ക്രിസ്ത്യൻ പള്ളി വികാരി ഗർബക്ക് ചുവടു വയ്ക്കുന്നതാണ് കാണാൻ സാധിക്കുന്നത്. മുംബൈയിലെ മാട്ടുങ്കയിലെ ഡോൺ ബോസ്കോ സ്കൂളാണ് സംഘടിപ്പിച്ച ചടങ്ങിൽ ക്രോസിപ്പെനോ ഡിസൂസ എന്ന എന്ന അച്ഛൻ ആണ് നൃത്തം ചെയ്തത്.
https://twitter.com/sursmi/status/1052029638992515073
Discussion about this post