ഗണേശ ചതുർത്ഥിയുടെ ആഘോഷങ്ങളുമായി മുംബൈ നഗരം എല്ലാവർഷവും തിരക്കിൽ ഏർപ്പെടാറുണ്ട്. ഗണേശഭഗവാന്റെ മനോഹരമായ വലിയ വിഗ്രഹങ്ങൾ ഈ സമയത് കാണാൻ കഴിയും. സാധാരണക്കാർ മുതൽ സിനിമാതാരങ്ങൾ വരെ ഈ ആഘോഷത്തിൽ പങ്ക് ചേരുന്നു.
നഗരം ഒരിക്കലും ഈ ആഘോഷങ്ങൾ നിർത്താൻ പോകുന്നില്ല അതുപോലെ തന്നെ ബീച്ചിൽ ഈ ആഘോഷങ്ങൾക്ക് ശേഷം അടിഞ്ഞു കൂടുന്ന മാലിന്യങ്ങൾക്കും ഒരു അവസാനം ഇല്ലാതെയാകുന്നു. എല്ലാ വർഷവും ഗണപതി വിസർജൻ സമയത്ത് ദശലക്ഷക്കണക്കിന് പാൽ പാലുൽപന്നങ്ങൾ, തേങ്ങ, മറ്റ് പ്രാർഥന വസ്തുക്കൾ എന്നിവ ബീച്ചിൽ ഉപേക്ഷിക്കുന്നു.
ഗണപതി വിഗ്രഹങ്ങൾ കടലിൽ ഒഴുക്കുന്നതിലൂടെ വെള്ളം മലിനമാവുക മാത്രമല്ല ജലജീവജന്യത്തിന് കനത്ത നാശവും ഇത് വരുത്തുന്നു. ഈ വർഷം ഉത്സവത്തിന്റെ ഏഴാം ദിവസം വിഗ്രഹങ്ങൾ ഒഴുക്കിയപ്പോൾ ആയിരക്കണക്കിന് മത്സ്യങ്ങളും. ഞണ്ടുകളും ജൂഹു ബീച്ചിൽ ചത്തൊടുങ്ങിയെത്തി.
സമുദ്ര മൃഗങ്ങളുടെ ഈ കൂട്ടമായ മരണത്തിനു കാരണം വിഗ്രഹങ്ങൾ ഉണ്ടാക്കാൻ ഉപയോഗിച്ച പ്ലാസ്റ്റർ ഓഫ് പാരീസ് ആണ്.
Discussion about this post