ഗാന്ധിനഗറിലെ അധികാരികൾ ഗുജറാത്തിലെ സെക്രട്ടറിയേറ്റിലെ പരിസരത്തിൽ പ്രവേശിച്ച ഒരു പുള്ളിപ്പുലിയെ അന്വേഷിക്കുന്ന തിരക്കിൽ ആണ്. വാർത്താ ഏജൻസുകാർ പങ്കിട്ട കാട്ടുമൃഗത്തിൻറെ CCTV ദൃശ്യങ്ങളിൽ നിന്നും പ്രവേശന കവാടത്തിന് ഇടയിലുള്ള വിടവിൽ കൂടി അകത്തേക്ക് കടക്കുന്ന മൃഗത്തെ കാണാൻ സാധിക്കും.
WATCH: Leopard entered Secretariat premises in Gujarat's Gandhinagar, early morning today. Forest department officials are currently conducting a search operation to locate the feline (Source: CCTV footage) pic.twitter.com/eQYwATbk2b
— ANI (@ANI) November 5, 2018
തിങ്കളഴ്ച രാവിലെ ആണ് മൃഗം അകത്തേക്ക് കയറിയത്. കാട്ടുമൃഗത്തിനു വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുന്നു. എല്ലാവരെയും ഭയപ്പെടുത്താൻ ഈ ഒരു ദൃശ്യം മാത്രം മതി.സെക്രട്ടേറിയറ്റ് കോംപ്ലക്സിനുള്ളിൽ പുള്ളിപ്പുലി ഉള്ളതിനാൽ ആരെയും ഇപ്പോൾ അകത്തേക്ക് കടത്തി വിടുന്നില്ല. സുരക്ഷാ ഉദ്യോഗസ്ഥർ ഒഴികെ എല്ലാവരുടെയും പ്രവേശനം നിരോധിച്ചിരിക്കുന്നു.
Discussion about this post