ഗാന്ധിജിയുടെ പിറന്നാള്‍ ദിനത്തില്‍ 124 രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ ചേര്‍ന്ന് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വൈഷ്ണവോ ജനതേ എന്ന ഗാനം ആലപിച്ചു. മഹാത്മ ഗാന്ധി അന്താരാഷ്ട്ര ശുചിത്വ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കലാകാരന്‍മാരുടെ ഗാനം ലോഞ്ച് ചെയ്തു.
പ്രശസ്ത ഗുജറാത്തി ഭജനായ എഴുതിയിരിക്കുന്നത് പ്രശസ്ത കവിയായ നരസിംഹ മെഹ്തയാണ്. ഗാന്ധി താന്‍ ചെയ്യാന്‍ പോകുന്ന കര്‍ത്തവ്യങ്ങള്‍ക്ക്് മുന്നേ ഇതു പാടയിരുന്നു എന്നാണ് പറയപ്പെടുന്നത്.
അര്‍മേനിയ മുതല്‍ അംഗോള, ശ്രീലങ്ക, സെര്‍ബിയ, ഇറാഖ്, ഐസ്ലാന്‍ഡ്, എന്നിവിടങ്ങളില്‍ നിന്നുളള പ്രമുഖ ഗായകരും പ്രാദേശിക ഗായകരും ചേര്‍ന്ന് അദ്ദേഹത്തിന്റെ പ്രിയ ഗാനം ആലപിച്ചത്. പല രാജ്യത്ത് നിന്നുള്ള വീഡിയോകള്‍ ഒരുമിച്ച് ചേര്‍ത്താണ് ഈ വീഡിയോ തയ്യാറ്ക്കിയിരിക്കുന്നത്.
Discussion about this post