മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ സ്വച്ചത ഹി സേവാ എന്ന പദ്ധതി മുന്നോട്ട് പോകുന്നത് അദ്ദേഹത്തിന്റെ ജീവിതം കേന്ദ്രികരിച്ചാണ്. ശുദ്ധിയുള്ള ഒരു ഇന്ത്യയെക്കുറിച്ചുള്ള ഗാന്ധിയുടെ കാഴ്ചപ്പാട് മനസ്സിൽ സൂക്ഷിച്ചു കൊണ്ട് വ്യക്തികളും സ്കൂളുകളും സർക്കാർ ഓഫീസുകളിൽ നിന്നും എല്ലാവരും ഈ പദ്ധതിയുടെ നടത്തിപ്പിനായി ഇറങ്ങി കഴിഞ്ഞു. എന്നാൽ, സെൻട്രൽ റെയിൽവേ അംഗങ്ങൾ സ്വച്ഛ് ഭാരത് മിഷനിൽ ചേർന്നപ്പോൾ അതിനെ അല്പം കൂടി രസകരമാക്കാൻ അവർ ഒരു ഫ്ലാഷ് മൊബ് കൂടി നടത്തി.
In the spirit of the Swachh Bharat Mission, 70 Railway employees organised a flash mob at Chhatrapati Shivaji Maharaj Terminus in Mumbai to spread the message of cleanliness ahead of #GandhiJayanti. pic.twitter.com/SMhXz23xj4
— Piyush Goyal Office (@PiyushGoyalOffc) October 1, 2018
ഗാന്ധിജയന്തി ദിനത്തിൽ ശുചിത്വത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ്ട് ടെർമിനസിൽ നടന്ന ഫ്ലാഷ് മൊബീൽ നൂറുകണക്കിന് റെയിൽവേ ജീവനക്കാർ പങ്കെടുത്തു. റെയിൽവേ മന്ത്രി പീയുഷ് ഗോയൽ പോസ്റ്റുചെയ്ത ഒരു വീഡിയോയിൽ രംഗ് ഡി ബസന്തി എന്ന ചിത്രത്തിലെ ഗാനത്തിന് ജീവനക്കാർ ചുവടു വയ്ക്കുന്നത് കാണാൻ സാധിക്കും.
This #GandhiJayanti let's remember and cherish the values Pujya Bapu left for our country, whose vision for cleanliness continues to inspire us in our endeavour for a Swachh Bharat. Here is a mural of the Father of the Nation outside Mumbai's Churchgate Station. #Bapu150 pic.twitter.com/W3QsusQj9O
— Piyush Goyal (@PiyushGoyal) October 2, 2018
മുംബൈയിലെ ചർച്ച്ഗേറ്റ് സ്റ്റേഷനിൽ ഒരു മനോഹരമായ ചായം പൂശിയ ചിത്രമാണ് അദ്ദേഹത്തിന് റെയിൽവേ നൽകിയ മറ്റൊരു സമ്മാനം.ഗോയൽ ട്വിറ്ററിൽ ഫോട്ടോ പങ്കുവയ്ക്കുകയും അത് വളരെയധികം പ്രശംസ നേടുകയും ചെയ്തു.
Discussion about this post