അൽബേനിയയിൽ ഒരു മൃഗശാലയുണ്ട്, അത് ‘നരകത്തിൽ നിന്നുള്ള മൃഗശാല’ എന്ന് അറിയപ്പെടുന്നു. അതിനെ അങ്ങനെ വിളിക്കാൻ ഉള്ള കാരണം താഴെയുള്ള ചിത്രങ്ങൾ നോക്കിയാൽ മനസിലാകും.
https://www.instagram.com/p/BpLubbmnoaQ/?taken-by=worldanimalnews
കണ്ണിനു പരിക്ക് പറ്റി ചികിത്സ കിട്ടാതെ കഴിയുന്ന സിംഹം മുതൽ ഒരു ചെറിയ കൂട്ടിൽ കാലുകൾ വയ്യാതെ കിടക്കുന്ന കരടികളെ വരെ ഇവിടത്തെ ദയനീയ അവസ്ഥ വിളിച്ച് പറയുന്നു.
ഒരു മാധ്യമം ആണ് ഇത് റിപ്പോർട്ട് ചെയ്തത്. ഇതിനെ കുറിച്ച് അറിഞ്ഞ ഉടൻ തന്നെ അധികാരികൾ ഇത് താത്കാലികമായി അടച്ചു പൂട്ടാൻ നിർദേശിച്ചു.
ബ്ലെൻഡി ക്ലോസി-അൽബാനിയ ടൂറിസം ആന്റ് എൻവയോൺമെന്റ് മന്ത്രി മൃഗങ്ങളെ അവിടെ നിന്നും രക്ഷപെടുത്താൻ ഉത്തരവും ഇട്ടു.
മൃഗങ്ങളുടെ ആവശ്യത്തിന് ഇടം ഉണ്ടായിരുന്നില്ലെന്ന് ഒരു കൺസർവേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.പക്ഷെ ഇത് വെറും ഒരു നയീകരണം ആയി മാത്രമേ കാണാൻ സാധിക്കു.
മൃഗങ്ങൾ ഇപ്പോൾ സ്വതന്ത്രർ ആണ്. ഇനി അവർക്ക് ആ നരകത്തിലേക്ക് പോകേണ്ടി വരും എന്ന് കരുതുന്നില്ല.
Discussion about this post