സുഹൃത്തുക്കളുടെ കല്യണത്തിന് നല്ല ഒന്നാന്തരം പണിയും അതുപോലെ മനോഹരമായ സമ്മാനങ്ങളും നമ്മൾ നൽകാറുണ്ട്. പക്ഷെ തമിഴ്നാട്ടിൽ സുഹൃത്തുക്കൾ കാലിനത്തിനു നൽകിയത് വളരെ വ്യത്യസ്തമായ സമ്മാനം ആണ്. സാധാരണ വില കൂടിയ സ്വർണം ഒക്കെയാണ് നൽകാറുള്ളത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ ഏറ്റവും വില കൂടിയ സാധനം നൽകാം എന്ന് അവർ തീരുമാനിച്ചു. മറ്റൊന്നുമല്ല 5 ലിറ്റർ പെട്രോൾ ആണ് സുഹൃത്തുക്കൾ വാങ്ങി നൽകിയത്.
വരാനും വധുവും അതിഥികളെ സ്വീകരിക്കുന്നതിന് ഇടയിലാണ് വരന്റെ സുഹൃത്തുക്കൾ പെട്ടെന്നു എത്തുകയും ഒരു കന്നാസിൽ പെട്രോൾ നൽകുകയും ചെയ്യുകയായിരുന്നു. എല്ലാവരുടെയും പൊട്ടിച്ചിരിയുടെ ഇടയിൽ വരൻ നൽകിയ സമ്മാനം വളരെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. തമിഴ്നാട്ടിൽ പെട്രോൾ വില 85 രൂപ കഴിഞ്ഞു. പെട്രോൾ ഇപ്പോൾ സമ്മാനം കൊടുക്കുന്ന രീതിയിൽ അമൂല്യമായ എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
Discussion about this post