വെറുമൊരു ലൈംഗിക സുഖം മാത്രമല്ല സെക്‌സ്. പകരം ഇരുപങ്കാളികളുടെയും പൂര്‍ണ സമ്മതത്തോടെയുള്ള ഒന്നുകൂടിയാണിത്. എന്നാല്‍ കിടപ്പറയില്‍ എത്തുമ്പോള്‍ എല്ലാ പുരുഷന്മാര്‍ക്കുമുള്ള ഒരു സംശയമാണ് അവള്‍ എന്താണ് കിടപ്പറയില്‍ ആഗ്രഹിക്കുന്നതെന്ന്. ആര്‍ക്കും അത് കൃത്യമായി അറിയില്ല എന്നതാണ് സത്യാവസ്ഥ. കിടപ്പറയില്‍ അല്ലെങ്കില്‍ സെക്‌സിനിടയില്‍ ഏറെ പ്രാധാന്യമുള്ള വിഷയമാണ് ഫോര്‍പ്ലേ.
സെക്‌സില്‍ ഏറെ പ്രാധാന്യമുള്ള വിഷയമാണ് ഫോര്‍പ്ലേ. പല ദമ്പതികളിലും സെക്‌സ് ചടങ്ങായി മാറുന്നത് ഫോര്‍പ്ലേയുടെ കുറവു കൊണ്ടാണ്. ഫോര്‍പ്ലേ അഥവാ ആമുഖലീലകള്‍ ലൈംഗികതയില്‍ ആവശ്യമാണ്. പ്രത്യകിച്ച് സ്ത്രീകളുടെ മൂഡ് നിര്‍ണ്ണയിക്കാനും അവളെ രതിയില്‍ സജീവമാക്കാനും ഈ ലീലകള്‍ക്ക് കഴിയും. ശരിക്കും പങ്കാളികളിലെ ലൈംഗിക പ്രവൃത്തികള്‍ അവര്‍ വിവസ്ത്രരാകുന്നതിനു മുമ്പു തന്നെ ആരംഭിക്കണം എന്നാണ്. പങ്കാളി ബന്ധപ്പെടലിനു മുമ്പു വേണ്ടത്ര രതിപൂര്‍വകേളികളില്‍ ഏര്‍പ്പെടുന്നില്ലെങ്കില്‍ രതിമൂര്‍ച്ഛ ഒരു കാണാകിനാവ് ആകും.
10 മിനിറ്റിനും 25 മിനിറ്റിനും ഇടയിലുള്ള സമയമെടുത്ത് ഫോര്‍പ്ലേ ആകാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സംഭോഗസമയത്തേതിനു സമാനമായ ചലനങ്ങളും വികാരോത്തേജനം ലഭിക്കുന്ന ശരീരഭാഗങ്ങളില്‍ ഇരുപങ്കാളികളും നടത്തുന്ന ലാളനകളുമെല്ലാം ആമുഖലീലകളില്‍പ്പെടുന്നു. സ്ത്രീയില്‍ ശരീരത്തിന്റെ മിക്ക ഭാഗങ്ങളും ലൈംഗികകോത്തേജനം ഉണ്ടാക്കുന്നവയാണ്. ഈ കേന്ദ്രങ്ങളിലെ തലോടലും തഴുകലുമെല്ലാം പുരുഷനെ അപേക്ഷിച്ചു സ്ത്രീയില്‍ കൂടുതല്‍ ഉണര്‍വുണ്ടാക്കും.
Discussion about this post